ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ര്‍

ആ​ന​ക്ക​ല്ല്: ന​വ​ജ്യോ​തി ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 16ന് ​രാ​വി​ലെ 10 മു​ത​ൽ ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​രി​ഷ്ഹാ​ളി​ൽ കാ​ന്‍​സ​ര്‍-​ജീ​വി​ത​ശൈ​ലി​രോ​ഗ ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തും. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. പ്ര​മീ​ളാ ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ലാ ന​സീ​ര്‍ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​എ​ന്‍. ഗോ​പി​നാ​ഥ​പി​ള്ള സെ​മി​നാ​ര്‍ ന​യി​ക്കും. കാ​ഞ്ഞി​ര​പ്പ​ള​ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഹ​നീ​ഫ, ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​ഡോ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ല്‍, ആ​ന​ക്ക​ല്ല് ജു​മാ മ​സ്ജി​ദ് ഇ​മാം മു​ഹ​മ്മ​ദ് മു​നീ​ര്‍ മൗ​ല​വി, വാ​ര്‍​ഡു മെം​ബ​ര്‍​മാ​രാ​യ ജോ​സ​ഫ് പ​ടി​ഞ്ഞാ​റ്റ, വി​ദ്യാ രാ​ജേ​ഷ്, ഷീ​ലാ തോ​മ​സ്, എ​സ്എ​ന്‍​ഡി​പി ആ​ന​ക്ക​ല്ല് ശാ​ഖാ​യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​ഡി. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ളു​ടേ​യും ര​ക്ത​സ​മ്മ​ര്‍​ദ, പ്ര​മേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തോ​ടൊ​പ്പം സൗ​ജ​ന്യ ഔ​ഷ​ധ ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും.