ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ നേ​ത്ര- ദ​ന്ത​പ​രി​ശോ​ധ​നാ ക്യാ​മ്പ് നടത്തി

കാഞ്ഞിരപ്പള്ളി : കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ആരോഗ്യ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 12 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വ​യോ​ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ആ​രോ​ഗ്യ​ത്തി​ന്‍റെ ഉ​പാ​ധി​ക​ൾ പ​ക​രു​ക​യാ​ണ് 12 മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളി​ലൂ​ടെ. നേ​ത്ര, ദ​ന്ത പ​രി​ശോ​ധ​ന​ക​ളും തി​മി​ര ചി​കി​ത്സ​യും വെ​പ്പ് പ​ല്ലു​ക​ൾ ഫി​റ്റ് ചെ​യ്യു​ക​യു​മാ​ണ് ക്യാ​മ്പു​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ൾ. ഒ​രു ഡ​സ​ൻ ക്യാ​മ്പു​ക​ളി​ൽ ഇ​നി ര​ണ്ട് ക്യാ​മ്പു​ക​ൾ കൂ​ടി അ​വ​ശേ​ഷി​ക്കു​ന്നു. ബ്ലോ​ക്കി​ന്‍റെ കീ​ഴി​ലു​ള്ള ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് 12 ക്യാ​മ്പു​ക​ൾ. ഇ​ത് വ​രെ ക്യാ​മ്പു​ക​ളി​ലൂ​ടെ 1200 പേ​ർ​ക്ക് കാ​ഴ്ച​യു​ടെ തെ​ളി​ച്ചം പ​ക​രാ​നു​ള്ള ക​ണ്ണ​ട​ക​ൾ ന​ൽ​കി. ഓ​രോ ക​ണ്ണ​ട​ക​ൾ​ക്കും 1200 രൂ​പ​യോ​ളം വി​ല​യു​ള്ള​താ​ണ്.

ഇ​ന്ന​ലെ ചേ​ന​പ്പാ​ടി സെ​ന്‍റ്. ആ​ന്‍റ​ണി​സ് പാ​രി​ഷ് ഹാ​ളി​ലാ​യി​രു​ന്നു നേ​ത്ര- ദ​ന്ത​പ​രി​ശോ​ധ​നാ ക്യാ​മ്പ്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വ​യോ​ജ​ന​ങ്ങ​ൾ ക്യാ​മ്പി​ലെ​ത്തി. കാ​ത്തി​രി​പ്പി​ന്‍റെ മു​ഷി​ച്ചി​ൽ ഇ​ല്ലാ​തെ അ​വ​രു​ടെ അ​രി​കി​ൽ സൗ​മ്യ​മാ​യ പ​രി​ച​ര​ണ​വും സ്വാ​ന്ത്വ​ന​വും പ​ക​രാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​നൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​ട​ർ ചി​കി​ത്സ ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി പ​റ​ഞ്ഞു. ഇ​ന്ന​ലെ ചേ​ന​പ്പാ​ടി​യി​ൽ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശാ ജോ​യി നി​ർ​വ​ഹി​ച്ചു. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ബ്ലോ​ക്ക് മെം​ബ​ർ റോ​സ​മ്മ ആ​ഗ​സ്തി, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ രാ​ജ​പ്പ​ൻ നാ​യ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി. വി​നോ​ദ്, ഹെ​ൽ​ത്ത് സു​പ്പ​ർ​വൈ​സ​ർ എം.​വി. ജോ​യി, ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ജോ​സ​ഫ്, ജൂ​നി​യ​ർ എ​ച്ച്ഐ മാ​രാ​യ സാ​ബു, സ​ജീ​വ്, വി​നോ​ദ്കു​മാ​ർ, പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.