ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ൽ ദുർഗന്ധം; കൊ​തു​കുക​ടി സ​ഹി​ക്കാ​ൻ പ​റ്റു​ന്നി​ല്ല

കാ​ഞ്ഞി​ര​പ്പ​ള്ളി: ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ൽ മാ​ലി​ന്യം കെ​ട്ടി​ക്ക​ട​ന്ന് അ​സ​ഹ്യ ദു​ർ​ഗ​ന്ധ​മെ​ന്ന് പ​രാ​തി. ന​ട​പ​ടി സ്വീ​ക​രി​​ക്കാ​ത്ത പ​ഞ്ചാ​യ​ത്തി​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധം. ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ലെ ഓ​ട്ടോ​ക്കാ​ർ​ക്കും ഇ​വി​ടു​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് ഏ​റെ ദു​രി​തം. പ​ല​യി​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധം സ​ഹി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. വൈ​കു​ന്നേ​ര​മാ​യാ​ൽ കൊ​തു​കി​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല.

മ​ലി​ന ജ​ല​ത്തി​ൽ കൊ​തു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​തു​മൂ​ലം പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ​ക​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ല​രും. മ​ലി​ന ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി എ​ടു​ക്കേ​ണ്ട ആ​രോ​ഗ്യ വ​കു​പ്പും അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
വേ​ന​ൽ മ​ഴ പെ​യ്യു​ന്പോ​ൾ മ​ലി​ന ജ​ലം ഒ​ഴു​കി ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ലെ ഓ​ട​യി​ലും ടൗ​ണി​ന്‍റെ മ​ധ്യ ഭാ​ഗ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന ചി​റ്റാ​ർ പു​ഴ​യി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് കൊ​തു​കു​ക​ൾ പെ​രു​കാ​ൻ കാ​ര​ണം. കെ​ട്ടി കി​ട​ക്കു​ന്ന മ​ലി​ന​ജ​ലം നീ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.