ഭക്തിയുടെ നിറവിൽ ഐശ്വര്യ ഗന്ധർവ സ്വാമി ഭദ്രകാളി ക്ഷേത്രത്തിൽ ആറാട്ട്

ഉരുളികുന്നം ∙ ഐശ്വര്യ ഗന്ധർവ സ്വാമി ഭദ്രകാളി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ഭക്തി സാന്ദ്രമായി. ക്ഷേത്ര ചിറയിൽ ഒരേ സമയത്ത് ഐശ്വര്യ ഗന്ധർവന്റെയും ഭദ്രകാളിയുടെയും ആറാട്ട് നടന്നത്. തുടർന്ന് താലപ്പൊലിയോടെ ദേവീ ദേവന്മാരെ എതിരേറ്റു. തുറവൂർ നാരായണപണിക്കരും സംഘവും അവതരിപ്പിച്ച നാഗസ്വര കച്ചേരിയും ആനിക്കാട് കൃഷ്ണകുമാറും സംഘവും അവതരിപ്പിച്ച ചെണ്ട മേളവും ആറാട്ട് എഴുന്നള്ളത്തിന് മാറ്റുകൂട്ടി.

.∙ പ്ലാവില കുമ്പിൾ അത്താഴക്കഞ്ഞി

ഐശ്വര്യ ഗന്ധർവ സ്വാമി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രസാദമായ അത്താഴക്കഞ്ഞി കഴിക്കാൻ പഴമയുടെ പുതുമയായി ഈർക്കിൽ ഉപയോഗിച്ച് പ്ലാവില കുമ്പിളാക്കി നൽകി.

പഴയ തലമുറയുടെ ഓർമയിൽ മാത്രം ഉള്ള പ്ലാവിലക്കുമ്പിളിലെ കഞ്ഞിയുടെ സ്വാദ് പുതു തലമുറയ്ക്ക് പകർന്നത് ഉരുളികുന്നം ‌ധർമശാസ്താ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരാണ്. ഭക്തർ എല്ലാവരും കഞ്ഞി കുടിച്ചത് പ്ലാവിലക്കുമ്പിളിലാണ്.