ഭക്തിസാഗരമായി അലയടിച്ചു പേട്ടതുള്ളല്‍

എരുമേലി∙ ആഘോഷങ്ങൾ, വാദ്യമേളങ്ങൾ, വർണപ്പകിട്ടുകൾ… ആമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളൽ ആയിരങ്ങളെ ഭക്തിയുടെയും ആഹ്ലാദത്തിന്റെയും ലഹരിയിലാഴ്ത്തി. ജനസാഗരം സാക്ഷിയായ പേട്ടതുള്ളൽ മതമൈത്രീ ചരിത്രത്തിൽ ഒരിക്കൽക്കൂടി ഇടംപിടിച്ചു. ആകാശത്തു കണ്ട ശ്രീകൃഷ്ണപ്പരുന്ത് ഇന്നലെ എരുമേലിയിലേക്ക് ജനപ്രവാഹമായിരുന്നു. തെരുവുകളിൽ കാത്തു നിന്നവർക്ക് വിശ്വാസത്തിന്റെ ബലം പകർന്ന് ഉച്ചയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ജനസാഗരം ഭക്തി നിർവൃതിയിലായി. ആയിരങ്ങൾ ഒരേ സ്വരത്തിൽ ശരണമന്ത്രങ്ങൾ ഉരുവിട്ടു.

പകൽ 12 മണിയോടെയാണ് ആദ്യം പരുന്ത് പ്രത്യക്ഷപ്പെട്ടത്. കൈകൾ ആകാശത്തേക്ക് കൂപ്പിയ ഭക്തരുടെ ശരണം വിളികൾ അപ്പോൾ ഉച്ചസ്ഥായിലെത്തി. .