ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു

മുക്കൂട്ടുതറ: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു.പാലക്കാട് സ്വദേശി ബാലകൃഷ്ണനാണ് (75) മരിച്ചത്.

കഴിഞ്ഞരാത്രിയില്‍ മുക്കൂട്ടുതറയിലെ ഒരു വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് സംഭവം. ഉടന്‍തന്നെ മുക്കൂട്ടുതറ അസ്സീസ്സി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബന്ധുക്കളില്‍ നിന്നകന്ന് മാസങ്ങളായി മുക്കൂട്ടുതറയിലായിരുന്നു ബാലകൃഷ്ണന്‍ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

വീടുകളിലെത്തി തിരുമ്മുചികിത്സ നടത്തിവരികയായിരുന്നു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പഞ്ചായത്തുവക പാണപിലാവിലുള്ള പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തി.