ഭരതർ സഭ

പാറത്തോട് ∙ ഭരതർ മഹാജനസഭാ ശാഖാ വാർഷികം പ്രസിഡന്റ് ഓമന ശശീന്ദ്രന്റെ അധ്യക്ഷതയിൽ സംസ്‌ഥാന കൗൺസിലർ പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്‌തു.

പട്ടികജാതി പട്ടികവർഗങ്ങളോടുള്ള പീഡനങ്ങൾ കൂടിവരുകയാണെന്നും വിദ്യാർഥികൾക്ക് അർഹമായ നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ടി.കെ. ഗോപി പ്രസംഗിച്ചു. ഭാരവാഹികളായി ഓമന ശശീന്ദ്രൻ (പ്രസിഡന്റ്), ബിന്ദു ശശി (വൈസ് പ്രസിഡന്റ്), പി.ബി. മുരളീധരൻ (സെക്രട്ടറി), പി.കെ. മധു (ജോയിന്റ്‌ സെക്രട്ടറി), എം.കെ. സന്തോഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.