ഭര്‍ത്താവുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ യുവതി വെബ് ക്യാമിനു മുന്നില്‍ നിന്ന് തൂങ്ങിമരിച്ചു

webcam_suicide

ഭര്‍ത്താവുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ യുവതി വെബ് ക്യാമിനു മുന്നില്‍ നിന്ന് തൂങ്ങിമരിച്ചു. ജൂഹുവില്‍ ശോഭനാ സുര്‍തി എന്ന 27കാരിയാണ് ഭര്‍ത്താവ് കണ്ടു നില്‍ക്കെ ആത്മഹത്യ ചെയ്തത്.

ശോഭനയും ഭര്‍ത്താവും രഹസ്യമായാണ് വിവാഹം കഴിച്ചതെന്നു പോലീസ് അറിയിച്ചു. പിന്നീടിക്കാര്യം അറിഞ്ഞ ഭര്‍ത്താവിന്റെ വീട്ടുകാര്‍ 20 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെടുകയും പിന്നീട് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ വിവരം ചാറ്റിങ്ങിനിടെ ഭര്‍ത്താവു സൂചിപ്പിച്ചപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഭര്‍ത്താവിനെതിരെ സ്ത്രീധന പീഢനത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.