ഭാഗവത മഹാസത്രം 23 മുതൽ

മണിമല ∙ കുളത്തുങ്കൽ ദേവീക്ഷേത്രത്തിൽ ഭാഗവത മഹാസത്രം 23 മുതൽ 31 വരെ നടക്കും. സത്രത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ നാരായണീയ സമിതികളുടെ നേതൃത്വത്തിൽ നാരായണീയ പാരായണം ആരംഭിച്ചു. സത്രശാലയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹം 22ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും രഥഘോഷയാത്രയായി എത്തിക്കും. 23ന് ഉച്ചയ്ക്കു ശേഷം ക്ഷേത്രം തന്ത്രി അരയാൽ കീഴില്ലം നാരായണൻ നമ്പൂതിരി വിഗ്രഹം പ്രതിഷ്ഠിക്കും.

തുടർന്നു നടക്കുന്ന സത്രസഭ, ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഭാഗവത മഹാസത്രത്തോടനുബന്ധിച്ചു മുബൈ ചന്ദ്രശേഖര ശർമ്മ സത്ര കർമങ്ങൾക്ക് നേതൃത്വം നൽകും. നവീൻ ശങ്കർ, ശ്രീരാം നമ്പൂതിരി, രാഹുൽ ഈശ്വർ, ശങ്കരൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, ജയൻ നമ്പൂതിരി, കെ.പി.ശശികല, കൃഷ്ണ അയ്യർ,

പി.കെ.വ്യാസൻ രാമൻ നമ്പൂതിരി തുടങ്ങിയവർ പ്രഭാഷണം നടത്തും. 31ന് രാവിലെ നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യാതിഥിയായിരുക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് കെ.എ.അശോക് കുമാർ, പബ്ലിസിറ്റി കൺവീനർ പ്രകാശ് മണിമല, പി.ഡി.രാധാകൃണപിള്ള, കെ.കെ.മോഹനൻ നായർ, വിജയൻ നായർ, ഗിരീഷ് കുമാർ എന്നിവർ അറിയിച്ചു.