കാഞ്ഞിരപ്പള്ളിയിൽ വച്ച് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

കാഞ്ഞിരപ്പള്ളിയിൽ വച്ച്  ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി : ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ പൊലീസ് പിടികൂടി.

കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി വലിയപറന്പിൽ ഫൈസലാണ് പിടിയിലായത്. കഴിഞ്ഞദിവസം ഭാര്യ സൗമ്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം ഇയാള്‍ ഒളിവിലായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ ആസിഡ് ഒഴിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സൗമ്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാഞ്ഞിരപ്പള്ളി പോലീസ് തമിഴ്നാട്ടിലെ കമ്പത്ത് നിന്നാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്.പോലിസ് അന്വേഷിക്കുന്നുണ്ടെന്നു അറിഞ്ഞ ഫൈസൽ ബസ് മാർഗം തമിഴ്നാട്ടിലേയ്ക്ക് രക്ഷപെടുകയായിരുന്നു.ഇന്ന് ഉച്ചയോടെ കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കും.

മുഖത്ത് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന സൗമ്യയെ വനിതാ കമ്മീഷൻ അംഗം ഡോ .ജെ പ്രമീളാ ദേവി ഇന്നലെ സന്ദർശിച്ചിരുന്നു

സൗമ്യയെ ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രുഷ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഐസിയുവിലാണ് ഇവര്‍. . ഇന്നലെ വൈകുന്നേരം 6.30നു ദേശീയപാതയില്‍ റാണി ആശുപത്രിയ്ക്ക് സമീപം ഫൈസലിന്റെ കശാപ്പുകടക്ക് കടയ്ക്ക് മുമ്പിലായിരുന്നു സംഭവം.

രണ്ടു മതവിഭാഗത്തില്‍പ്പെട്ട ഇവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രണയിച്ചു വിവാഹിതരായവരാണ്. ഇവര്‍ക്കു മൂന്നു കുട്ടികളുണ്ട്. ഫൈസലും സൗമ്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് സൗമ്യ കുന്നുംഭാഗത്തുള്ള സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇന്നലെ വൈകുന്നേരം ഓട്ടോ പറഞ്ഞു വിട്ടു സൗമ്യയെ ഫൈസല്‍ കുന്നുംഭാഗത്തുള്ള വീട്ടില്‍ നിന്നും വിളിപ്പിക്കുകയായിരുന്നു. കടയുടെ മുന്നില്‍ ഓട്ടോയിലെത്തിയ സൗമ്യയുമായി സംസാരിച്ചുകൊണ്ടിരിക്കേ കയ്യില്‍ കരുതിയിരുന്ന ആസിഡ് സൗമ്യയുടെ ദേഹത്തേക്കു ഒഴിക്കുകയായിരുന്നുവെന്ന് പറയുന്നു. പൊള്ളലേറ്റ സൗമ്യയെ അതുവഴി വന്ന ഒട്ടോക്കാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

1-web-acid-prathi

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച ഫൈസൽ


2-web-acid-prathi-faizal

3-web-acid-prathi