ഭീഷണിയെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരി

നിരോധിത മേഖലയിൽ മതപരിവർത്തനശ്രമം തടഞ്ഞതിന്റെ പേരിൽ ഭീഷണിയും വെല്ലുവിളിയുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരി. കടുത്ത നിയന്ത്രണമുള്ള മെഡിക്കൽ കോളേജിലെ വനിതാ വാർഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രോഗികളെ ശല്യംചെയ്ത് നടത്തിയ സുവിശേഷ പ്രവർത്തനത്തെ ചോദ്യംചെയ്തതിന് ചിലർ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ഹരി ആരോപിച്ചു.