ഭൂസമരം: രണ്ടാംഘട്ട പ്രഖ്യാപനം നടത്തി

ഇളംകാട് ∙ ബിഡിജെഎസ് ജില്ലാ ഭൂസമര രണ്ടാംഘട്ട സമരപ്രഖ്യാപനം ഇളംകാട്ടിൽ നടന്നു. പരിസ്ഥിതിലോല പ്രദേശമായ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിൽ പ്രവർത്തിക്കുന്ന പാറമടകൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന സമരപ്രഖ്യാപനവും മനുഷ്യച്ചങ്ങലയും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി.സെൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, സംസ്ഥാന ട്രഷറർ എ.ജി.തങ്കപ്പൻ, സംസ്ഥാന സെക്രട്ടറി എൻ.കെ.നീലകണ്ഠൻ, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് എം.ആർ.ഉല്ലാസ്,

സംസ്ഥാന സെക്രട്ടറിമാരായ കെ.എം.സന്തോഷ്കുമാർ, എസ്.ഡി.സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡന്റുമാരായ ലാലിറ്റ് എസ്.തകടിയേൽ, ശ്രീനിവാസ് പെരുന്ന, ഷാജി കടപ്പൂര്, ജില്ലാ സെക്രട്ടറിമാരായ പി.അനിൽകുമാർ, എൻ.കെ.രമണൻ, ഷൈലജ രവീന്ദ്രൻ, എസ്.രാജപ്പൻ, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി പി.എൻ.റെജിമോൻ, കെ.പി.സന്തോഷ്, രാജു കാലായിൽ, സുധ മോഹൻ, ഇ.ഡി.പ്രകാശൻ, സജീഷ് മണലേൽ, ഇന്ദിര രാജൻ, എം.എസ്.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.