ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി

കാ​ഞ്ഞി​ര​പ്പ​ള്ളി: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന (മു​സ്‌​ലിം, ക്രി​സ്ത്യ​ന്‍) വി​ധ​വ​ക​ള്‍, വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​വ​ര്‍, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഇ​മ്പി​ച്ചി ബാ​വ ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ലേ​ക്കും ഭ​വ​ന പു​നരു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു വീ​ടി​ന് 2.5 ല​ക്ഷം രൂ​പ ഭ​വ​ന​നി​ര്‍​മാ​ണ​ത്തി​നും, 50,000 രൂ​പ ഭ​വ​ന​പു​നഃ​രു​ദ്ധാ​ര​ണ സ​ഹാ​യ​മാ​യും ല​ഭി​ക്കും.

അ​പേ​ക്ഷ ഫോ​റം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ ഫോ​ര്‍ മൈ​നോ​റി​റ്റി​യി​ലും ക​ളക‌‌‌്ടറേറ്റിലു​ള്ള മൈ​നോ​റി​റ്റി സെ​ല്ലി​ലും ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 04828 202069. 04812562201.