മംമ്തക്ക് വീണ്ടും കാൻസർ

1

ഒരിക്കല്‍ എതിരിട്ടു തോല്‍പിച്ചെന്നു കരുതിയിരുന്ന കാന്‍സര്‍ കോശങ്ങള്‍ ആശങ്കയായി മടങ്ങിയെത്തുമ്പോഴും മമ്ത മോഹന്‍ദാസ് ആത്മവിശ്വാസത്തിലാണ്. രോഗത്തെ നേരിടുമെന്നും മറികടക്കുമെന്നും ധീരമായി മമ്ത ട്വിറ്ററില്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഇത് പലരുടെയും മാനസിക നിലയെ ബാധിക്കുന്ന കാര്യങ്ങളാണെന്നും മമ്ത കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത്തരം രോഗത്തിന് തുടര്‍ച്ചയുണ്ടാകും ഇത് ഭേദമാക്കുവാന്‍ സാധിക്കുമെന്നും മംമ്ത ട്വിറ്ററില്‍ കുറിച്ചു.

കുറച്ചുദിവസമായി സോഷ്യല്‍ നെറ്റ്വര്‍ക്ക് സെറ്റുകളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ വസ്തുത ആരാഞ്ഞ ഒരു ഫോളോവറിനാണ് മംമ്ത മറുപടി നല്‍കിയത്.
നേരത്തെ ക്യാന്‍സര്‍ ബാധയുണ്ടായ മംമ്ത, ചികില്‍സയ്ക്ക് വിധേയയായിരുന്നു.

മോഹന്‍ ലാലിന്‍റെ ലേഡീസ് അന്‍റ് ജെന്‍റില്‍മെനാണ് മംമ്തയുടെ അവസാനം ഇറങ്ങിയ ചിത്രം.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ സ്ഥിരം സാന്നിദ്ധ്യമായ മംമ്തയെ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. ‘ഞാന്‍ ഇവിടെയുണ്ട്, കുറച്ച് തിരക്കായിരുന്നു. ദ് ക്രൂഡ്‌സ്- സിനിമ കണ്ടു. കുടുംബത്തോടൊപ്പം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ കാണാന്‍ പോകുന്നു…’ ഇടവേളയ്ക്ക് വിരാമമിട്ട് മമ്ത ആദ്യ പോസ്റ്റ് ചെയ്തു.

കാന്‍സര്‍ തിരികെയെത്തിയെന്ന് വാര്‍ത്തയുണ്ടല്ലോ, ഫേസ്ബുക്കില്‍ കണ്ടതാണ് ആരെങ്കിലും സ്ഥിരീകരിക്കാമോയെന്ന ഒരു ഫോളാവറുടെ ചോദ്യത്തിനാണ് ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ മമ്തയുടെ മറുപടി ഇങ്ങനെ- തുടര്‍ പരിശോധനകളില്‍ രോഗ കോശങ്ങള്‍ വീണ്ടും കണ്ടു, അത് സ്വാഭാവികമാണ്, ചികിത്സ വേണം, സ്‌നേഹത്തിന് നന്ദി.

2010ലാണ് മമ്തയ്ക്ക് ആദ്യം ക്യാന്‍സര്‍ ബാധയുണ്ടാകുന്നത്. ഇത് ചികിത്സയിലൂടെ ഭേദപ്പെടുത്തി അത്ഭുകരവും ശക്തവുമായ തിരിച്ചു വരവാണ് മമ്ത നടത്തിയത്. രണ്ടാം വരവില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്കൊപ്പം ഗായികയായും താരം ശ്രദ്ധ നേടി. വിവാഹം കഴിച്ചുവെങ്കിലും ഈയടുത്ത് മമ്ത വിവാഹമോചനം നേടിയിരുന്നു. കഥ തുടരുന്നു, അരികെ, മൈ ബോസ്, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധ നേടി.

ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മലയാളി നടിമാരിലൊരാളാണ് മമ്ത. ആരാധകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും പ്രാര്‍ത്ഥനയും മമ്തയാക്കായി ഓണ്‍ലൈനില്‍ നിറയുകയാണ്.

mamta twitter