മകരപ്പൊങ്കൽ ഉൽസവം

ഇടക്കുന്നം ∙ മുക്കാലി തറകെട്ടിമരുത് അയ്യപ്പക്ഷേത്രത്തിൽ മകരപ്പൊങ്കൽ ഉൽസവം നാളെയും പ്രതിഷ്ഠാദിന ഉൽസവം 21 മുതൽ 22 വരെയും നടത്തും. ഉൽസവത്തോടനുബന്ധിച്ച് ആധ്യാത്മിക ഹൈന്ദവ സമ്മേളനം – തത്വമസി – 16 മുതൽ 20 വരെ നടത്തും. നാളെ രാവിലെ 7.30നു വെള്ളിയങ്കി സമർപ്പണം, തുടർന്നു മകരപ്പൊങ്കൽ ഉൽസവത്തിനു ക്ഷേത്രം തന്ത്രി പുന്നശേരി ഇല്ലം വിനോദ് നമ്പൂതിരി ഭദ്രദീപം തെളിക്കും. ആധ്യാത്മിക ഹൈന്ദവ സമ്മേളനം 16ന് അയ്യപ്പസേവാസംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് സന്തോഷ് പുത്തൻപറമ്പിൽ അധ്യക്ഷത വഹിക്കും.

17 മുതൽ 20 വരെ വൈകിട്ട് 6.30 മുതൽ 8.30 വരെ വിവിധ വിഷയങ്ങളിൽ പ്രഭാഷണം. 20നു വൈകിട്ട് 6.30നു സമാപന സഭ ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് പി.ജീരാജ് ഉദ്ഘാടനം ചെയ്യും. ആർ.രഞ്ജിത് പ്രഭാഷണം നടത്തും. വേദിയിൽ കലാപരിപാടികളുടെ ഉദ്ഘാടനം ടെലിവിഷൻ അവതാരക അശ്വതി നിർവഹിക്കും. എട്ടിന് അയ്യപ്പ ബാലഗോകുലത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഒൻപതിനു മുക്കാലി തത്വമസി ഭജൻസിന്റെ ശരണാമൃതം.

പ്രതിഷ്ഠാ ഉൽസവ ദിനമായ 21ന് 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഏഴിനു പുരാണപാരായണം, വൈകിട്ട് ആറിനു ദീപാരാധന, ഏഴിനു ഭഗവതിസേവ, സർവൈശ്വര്യപൂജ, 7.30 മുതൽ വേദിയിൽ ഗിത്താർ ഫ്യൂഷൻ, കഥാപ്രസംഗം. 22ന് ആറുമണിക്കു മഹാഗണപതിഹോമം, 8.30നു കലശപൂജ, കലശാഭിഷേകം, നൂറും പാലും, ഒന്നിനു മഹാപ്രസാദമൂട്ട്, 5.30നു മുക്കാലി 258–ാം നമ്പർ എസ്എൻഡിപി ശാഖയുടെ ശ്രീനാരായണ – മഹാലക്ഷ്മി ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളത്ത് ആരംഭിച്ച് തറകെട്ടിമരുത് അയ്യപ്പക്ഷേത്രത്തിൽ എത്തിച്ചേരും. 6.45നു ദീപാരാധന, അത്താഴപ്പൂജ, വേദിയിൽ രാത്രി എട്ടിനു നൃത്തസന്ധ്യ, ഒൻപതിനു ഗാനമാലിക.