മണിമലക്കാവ് ഭഗവതിക്ഷേത്രത്തില്‍ കുംഭപ്പൂര ഉത്സവം

മണിമല: മണിമലക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപ്പൂര ഉത്സവം 19 മുതല്‍ 27 വരെ നടക്കും. പരിഹാരകര്‍മങ്ങള്‍ക്ക് തന്ത്രി താഴമണ്‍ മഠം കണ്ഠര് മഹേശ്വരര് മുഖ്യ കാര്‍മികത്വം വഹിക്കും. 19 മുതല്‍ 27വരെ എല്ലാ ദിവസവും വിശേഷാല്‍ പൂജകളുംരാത്രി 9ന് കളമെഴുത്തുപാട്ടും എതിരേല്പും നടക്കും. പഠനശിബിരം, തിരുവനന്തപുരം സ്വരധാരയുടെ ഗാനമേള, ആയില്യംപൂജയും നൂറുംപാലും, മഹാപ്രസാദമൂട്ട്, നെടുങ്കുന്നം ശ്രീവല്ലഭ ഭജനസംഘത്തിന്റെ ഭക്തിഗാനസുധ, കാഴ്ചശ്രീബലി, സേവ, തിരുവനന്തപുരം അനശ്വര തിയേറ്റേഴ്‌സിന്റെ നൃത്തനാടകം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.

26ന് 9ന് നടക്കുന്ന നവകം, ശ്രീഭൂതബലി എന്നിവയ്ക്ക് തന്ത്രി താഴമണ്‍മഠം കണ്ഠര് മഹേശ്വരര് കാര്‍മികത്വം വഹിക്കും.