മണിമലയാര്‍ മലിനീകരണം തടയാന്‍ ആക്ഷന്‍കൗണ്‍സില്‍

1-web-manimalayaar
കാഞ്ഞിരപ്പള്ളി: മണിമലയാറ്റിലെ മാലിന്യ നിക്ഷേപം തടയാന്‍ കാഞ്ഞിരപ്പള്ളി ആലംപരപ്പ് കേന്ദ്രീകരിച്ച്”ജനപദം” എന്ന പേരില്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു.

സ്വകാര്യ റബര്‍ ഫാക്ടറികളിലെ മാലിന്യങ്ങള്‍ ആറ്റിലേക്കാണ് ഒഴുക്കുന്നത്. വയറിളക്കം, പകര്‍ച്ചപനി, ത്വക്ക്രോഗം, എന്നിവകൊണ്ട് പ്രദേശത്തെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ആലംപരപ്പ്, കുറുവാമൂഴി, കൊരട്ടി, ചെറുവള്ളി എന്നിവിടങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിന് മണിമലയാറിനെയാണ് ആശ്രയിക്കുന്നത്.

അന്യസംസ്ഥാനങ്ങളില്‍നിന്നുമെത്തുന്ന ശബരിമല തീര്‍ഥാടകര്‍ ഇതിലെ വെള്ളം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. പലതവണ പരാതി നല്‍കിയിട്ടും പരിഹാരമില്ലാതായതോടെ നാട്ടുകാര്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ലതാ എബ്രഹാം ഉദ്ഘാടനം ചെയ്തു. മിനി ജഗന്നാഥന്‍ അധ്യക്ഷയായി. റെജി പെരുച്ചേരിപറമ്പില്‍, മുഹമ്മദ് സാലി പുതുപറമ്പില്‍, രാജപ്പന്‍ ആലംപരപ്പ്, ചെന്താമരാക്ഷന്‍, സുശീലഷാജി, അംബിക എന്നിവര്‍ സംസാരിച്ചു.

ലതാ എബ്രഹാം(ജനറല്‍ കണ്‍വീനര്‍), രാജപ്പന്‍ ആലംപരപ്പ്(ചെയര്‍മാന്‍), റെജി പെരുച്ചേരിപറമ്പില്‍(സെക്രട്ടറി), സുകുമാരന്‍(ജോ. സെക്രട്ടറി), ചെന്താമരാക്ഷന്‍(ട്രഷറര്‍) എന്നവരാണ് ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍.