മണിമലയാറ്റില്‍ യുവാവ് മുങ്ങിമരിച്ചു

മണിമല: കൂട്ടുകാരോടൊപ്പം മണിമലയാറ്റില്‍ കുളിക്കാന്‍പോയ യുവാവ് മുങ്ങിമരിച്ചു. കങ്ങഴ പത്തനാട് കൊറ്റന്‍ചിറ കോളനിയില്‍ പരീക്കല്‍ ബേബി-ലിസി ദമ്പതിമാരുടെ മകന്‍ അനില്‍(21) ആണ് മുങ്ങിമരിച്ചത്.

മണിമലയാറ്റില്‍ കൊളക്കോട്ട് കടവില്‍ വ്യാഴാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. ആറ്റില്‍ ഇറങ്ങിയ അനില്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട കൂട്ടുകാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് സമീപവാസികളും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അനിലിനെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മണിമല പോലീസിന്റെ വാഹനത്തില്‍ കാഞ്ഞിരപ്പള്ളി ഗവ. ആസ്​പത്രിയില്‍ മൃതദേഹം എത്തിച്ചു. മണിമല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അശ്വതി, അനിത എന്നിവര്‍ സഹോദരങ്ങളാണ്. ശവസംസ്‌കാരം വെള്ളിയാഴ്ച 3ന് കൊറ്റന്‍ചിറ സെന്റ് ജെയിംസ് സി.എസ്.ഐ. പള്ളി സെമിത്തേരിയില്‍.