മണിമലയാറ്റിൽ ജലനിരപ്പുയരുന്നു


മുണ്ടക്കയം : ∙ മലയോര മേഖലയിൽ മഴ കനത്തതോടെ മണിമലയാർ നിറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ച മഴയിൽ മണിമലയാറ്റിൽ ജലനിരപ്പുയർന്നു. തിങ്കളാഴ്ചയും അടുത്ത ദിവസങ്ങളിലും ശക്തമായ മഴ ലഭിച്ചതോടെ 1.4 മീറ്റർ ജലനിരപ്പ് ഉയർന്നു. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ശരാശരി 60 മില്ലിമീറ്റർ മഴയാണ് മലയോര മേഖലയിൽ രേഖപ്പെടുത്തിയത്. മുണ്ടക്കയത്ത് 65 മില്ലിമീറ്ററും കാഞ്ഞിരപ്പള്ളിയിൽ 55 മില്ലിമീറ്ററും മഴ ലഭിച്ചു.