മണിമലയിലെ വൈദ്യുതിമുടക്കം പതിവായി

മണിമല : കറിക്കാട്ടൂര്‍ സെന്‍െറര്‍ മേഖലയില്‍ രണ്ടുദിവസമായി ഇരുട്ടില്‍ . പകല്‍ നേരങ്ങളില്‍ അരമണിക്കൂര്‍ മാത്രമാണ് വൈദ്യുതി എത്തിയത് .ലൈനിനു മുകളില്‍ വീണ മരം പോലും നീക്കം ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു .

മൂന്നു ദിവസമായി തുടരുന്ന വേനല്‍മഴയ്ക്കൊപ്പം മണിമലയില്‍ വൈദ്യുതിയും മുടങ്ങുകയാണ് .രാത്രിയും പകലും ഒരുപോലെ വൈദ്യുതി മുടക്കം ജനങ്ങള്‍ക്ക് ദുരിതമായി . പലയിടത്തും റബര്‍ മരങ്ങള്‍ ലൈനിനുമുകളില്‍ ഒടിഞ്ഞുവീഴുന്നതാണ് വൈദ്യുതി മുടക്കത്തിനു പ്രധാന കാരണം .

ജീവനക്കാരുടെ കുറവും പ്രശ്നം സ്രിഷ്ടിക്കുന്നുണ്ട് .വെള്ളാവൂര്‍ പഞ്ചായത്ത് വിഭജിച്ച് പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട് .