മണിമലയില്‍ ബസ് സ്റ്റാന്‍റില്‍ കംഫര്‍ട്ട്സ്റ്റേഷന്‍ വേണം

മണിമല നൂറില്‍പ്പരം ബസുകള്‍ കയറിയിറങ്ങുന്ന മണിമല ബസ് സ്റ്റാന്‍റില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാലാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തില്‍. ബസ് സ്റ്റാന്‍ഡിനു സമീപം ആറ്റുതീരത്തുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടികിടക്കുവാന്‍ തുടങ്ങിയിട്ട് ഒരു മാസമായിട്ടും ഉപയോഗപ്രദമാക്കുവാന്‍ നടപടിയില്ല . ഇതുമൂലം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തില്‍ ആണ്. മണിമല ബസ് സ്റ്റാന്‍റില്‍ അടിയന്തിരമായി കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുവാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .