മണിമലയിൽ നിന്നൊരു മഹാ മാന്ത്രികൻ

2-web-rubics-cube-magic
മുണ്ടക്കയം: നിമിഷങ്ങള്‍ക്കുള്ളില്‍ റൂബിക്സ് ക്യൂബ് പ്രശ്നപരിഹാരവുമായി മജീഷന്‍ ജിന്‍സ് മണിമലയുടെ പ്രകടനം ശ്രദ്ധേയമാകുന്നു.

ലോകത്തിലാദ്യമായി മാജിക്കിന്റെ സഹായത്തോടു കൂടി എക്സറേ ഐസിലൂടെ കണ്ണുകെട്ടിക്കൊണ്ട് മാജിക് ക്യൂബ് എന്നറിയപ്പെടുന്ന റൂബിക്സ് ക്യൂബ് പ്രോബ്ളം മിനിറ്റുകള്‍ക്കുള്ളില്‍ പരിഹരിച്ചു കൊണ്ടാണ് ജിന്‍സ് ശ്രദ്ധേയനാകുന്നത്.

മണിമല കൊച്ചുമുറിയില്‍ കെ.വി. ജയിംസിന്റെയും മേരിക്കുട്ടിയുടെയും മകനായ 33 കാരനായ ജിന്‍സ് ഇരുപത് വര്‍ഷമായി മാജിക്കിന്റെ മായാലോകത്താണ്. 2002ല്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഫയര്‍ എസ്കേപ്പ് ചെയ്ത മജീഷന്‍ എന്നുള്ള റിക്കാര്‍ഡ് സ്വന്തമാക്കിയിരുന്നു. പിന്നീട് ഇത് തിരുത്തപ്പെട്ടു. ഹിപ്നോട്ടിസത്തിലും സൈക്കോളജിയിലും പ്രാവീണ്യം നേടിയ എംകോം ബിരുധ ദാരിയായ ജിന്‍സ് പ്രഫ. പി.എം. മിത്രയുടെ ശിഷ്യനാണ്.

ട്രാഫിക് ബോധവല്‍ക്കരണത്തിനും അന്ധവിശ്വാസത്തിനുമെതിരേ മാജിക്കിലൂടെ പ്രചാരണം നടത്തിയ ഇദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം നടത്തിയ ഗള്‍ഫ് പര്യടനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ തീം പാര്‍ക്കായ ഫെറാരി വേള്‍ഡ് തീം പാര്‍ക്കില്‍ മാജിക് അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

അന്തരീക്ഷത്തില്‍ കിടത്തിയ യുവതിയെ വാള്‍കൊണ്ട് കട്ടുചെയ്ത് മാറ്റുന്ന ഇനമായ വിഷ്വല്‍ ബസോ ഇല്ല്യൂഷനില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന ജിന്‍സ് കഴിഞ്ഞ വര്‍ഷം വരെ മജീഷന്‍ മുതുകാടിന്റെ നേതൃത്വത്തിലുള്ള ഇന്‍ന്ത്യന്‍ അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സില്‍ കോഴ്സ് ഡയറക്ടറായിരുന്നു. ഈ വര്‍ഷം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാജിക് ഷോ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
1-web-rubics-cube-magic