മണിമലയിൽ വിമതർ കുറഞ്ഞു; ആശ്വാസത്തോടെ മുന്നണികൾ

മണിമല∙ പഞ്ചായത്തിൽ പതിവിനു വിപരീതമായി ഇത്തവണ വിമതശല്യം കുറഞ്ഞത് ഇരു മുന്നണികൾക്കും ആശ്വാസം പകരുന്നു. കോൺഗ്രസ് എ, ഐ വിഭാഗങ്ങളും സിപിഐയും സിപിഎമ്മും പഞ്ചായത്തിൽ കാലങ്ങളായി നടത്തിയ പോരിനാണ് ഇത്തവണ ശമനമുണ്ടായിരിക്കുന്നത്. വിമതഭീഷണി താരതമ്യേന കുറഞ്ഞതോടെ ഇരുമുന്നണികളും ആത്മവിശ്വാസത്തിൽ. പഞ്ചായത്തിൽ യുഡിഎഫിൽ കോൺഗ്രസിന് എട്ടും കേരള കോൺഗ്രസിന് ആറും ലീഗിന് ഒന്നും വീതമാണു സീറ്റുകൾ ലഭിച്ചിരിക്കുന്നത്.

സ്ഥാനാർഥിപ്പട്ടിക ചുവടെ:

മണിമല–ആൻസി സെബാസ്റ്റ്യൻ, പൂവത്തോലി–പി.ടി. ചാക്കോ, കരിക്കാട്ടൂർ സെന്റർ–ബേബിച്ചൻ മുളങ്ങാശേരി, കൊന്നക്കുളം– ലിത ഷാജി

ചാരുവേലി– പി.കെ. വാസന്തി, മുക്കട–ടി.ആർ. രജനിമോൾ, പൊന്തൻപുഴ–വി.കെ. സിന്ധുമോൾ,

കരിമ്പനക്കുളം–ലില്ലിക്കുട്ടി തങ്കപ്പൻ, ആലപ്ര–കെ. വൽസല, ആലയംകവല–രാജമ്മ ജയകുമാർ,

വെച്ചൂക്കുന്ന്–പി.എസ്. ജമീല, മേലേക്കവല–തേജസി രാജ്മോഹൻ, പുലിക്കല്ല്–ജോൺ ജോസഫ്,

കരിക്കാട്ടൂർ–മേഴ്സി മാത്യു, നെല്ലിത്താനം–പുഷ്പകുമാരി.

നാമമാത്ര സീറ്റ് കൊണ്ടു കഴിഞ്ഞ തവണ തൃപ്തിപ്പെടേണ്ടി വന്ന എൽഡിഎഫ് പ്രചാരണ രംഗത്തു മുന്നേറ്റം നടത്തുന്നുണ്ട്. സിപിഎം എട്ട് സീറ്റിലും സിപിഐ ഏഴു സീറ്റിലും മൽസരിക്കുന്നു.

എൽഡിഎഫ് സ്ഥാനാർഥിപ്പട്ടിക ചുവടെ: മണിമല–രഞ്ജു മനോജ്, പൂവത്തോലി–ബിനോയ് ചാക്കോ,

കരിക്കാട്ടൂർ സെന്റർ–രാജു മണ്ണക്കനാട്,കൊന്നക്കുളം–തങ്കമ്മ ജയിംസ്

ചാരുവേലി–കെ.വി. സുരേഷ്, മുക്കട–ലീലാമ്മ ജയദാസ്,

ആലയംകവല–എ.കെ. ശാന്തമ്മ, കരിമ്പനക്കുളം–ഷേർലി തോമസ്,

പൊന്തൻപുഴ–ജയശ്രീ ഗോപിദാസ് ,ആലപ്ര–വി.എസ്. ശരത്,

വെച്ചൂക്കുന്ന്–പി.പി. സോമൻ, മേലേക്കവല–അനുമോൾ, പുലിക്കല്ല്–ശ്രീധരൻ വെള്ളക്കല്ലിൽ,

കരിക്കാട്ടൂർ–ലിസി സെബാസ്റ്റ്യൻ, നെല്ലിത്താനം–ആന്റണി വർഗീസ്.

ബിജെപി 15ൽ 10 വാർഡുകളിൽ മൽസരിക്കും.

സ്ഥാനാർഥികൾ:

പഴയിടം–കെ.ആർ. നാരായണൻ, കൊന്നക്കുളം–ഓമന ഷാജി,

ചാരുവേലി– ഉദയകുമാർ,

പൊന്തൻപുഴ– ഷൈനി കെ. പ്രസാദ്,

ആലപ്ര– രഞ്ജിത്, വെച്ചൂക്കുന്ന്– രാജേന്ദ്രൻ,

മേലേൽക്കവല– സുനിത അനിൽ,

പുലിക്കല്ല്– വൽസല മോഹൻദാസ്,

കരിക്കാട്ടൂർ–രഞ്ജു മോൾ,

നെല്ലിത്താനം– സന്തോഷ്.