മണിമല കുടുംബാരോഗ്യകേന്ദ്രത്തില്‍ ഉച്ചകഴിഞ്ഞ് ഡോക്ടറില്ല

മണിമല കറിക്കാട്ടൂരിലെ മണിമല കുടുംബാരോഗ്യകേന്ദ്രത്തില്‍ 12 ന് ശേഷം ഡോക്ടര്‍ എത്താത്തതിനാല്‍ ഒ.പി പ്രവര്‍ത്തിക്കുന്നില്ല . ആര്‍ദ്രം പദ്ധതിയില്‍ വൈകിട്ട് ആറുമണി വരെ ഒ.പി പ്രവര്‍ത്തിക്കണമെന്നാണെന്കിലും മണിമലയില്‍ പല ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് ഡോക്ടര്‍ വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു .നിലവില്‍ മൂന്നു ഡോക്ടര്‍മാരാണിവിടെയുള്ളത് . രണ്ടുപേര്‍ക്ക് രാവിലെയും ഒരാള്‍ക്ക് ഉച്ചകഴിഞ്ഞുമാണ് ഡ്യൂട്ടി .
ഉച്ചകഴിഞ്ഞ് ഡോക്ടര്‍ പലദിവസങ്ങളിലും എത്താത്തതുമൂലം മേഖയിലെ നൂറുകണക്കിന് രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരികയാണ് .സ്ഥിരമായി ഒ.പി പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം .