മണിമല ബസ് സ്റ്റാന്‍റില്‍ മാലിന്യം

മണിമല ബസ് സ്റ്റാന്‍റിലും പരിസരത്തും മാലിന്യം നിറയുന്നു . ബസ് സ്റ്റാന്‍ഡ് എല്ലാ ദിവസവും വ്രിത്തിയാക്കുവാന്‍ നടപടി വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു .ബസ് സ്റ്റാന്‍റിലെ ഓടകള്‍ നിറഞ്ഞു കിടക്കുവാന്‍ തുടങ്ങിയിട്ട് നാളേറെയായി .ഇതുമൂലം മഴക്കാലത്ത് കടകളില്‍ വെള്ളം കയറുന്നു .

ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി . ഇതുമൂലം യാത്രക്കാര്‍ ദുരിതപ്പെടുകയാണ് . പുതിയ കംഫര്‍ട്ട് നിര്‍മ്മിക്കണമെന്ന യാത്രക്കാരുുടെ ആവശ്യം അധിക്രിതര്‍ ഗൗനിക്കുന്നില്ല.

നൂറില്‍പ്പരം ബസുകള്‍ കയറിയിറങ്ങുന്ന മണിമല ബസ് സ്റ്റാന്‍റില്‍ കംഫര്‍ട്ട് സ്റ്റേഷനില്ലാത്തത് മൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.