മണിമല സ്വാശ്രയ കാര്‍ഷിക ലേലവിപണിക്ക് 25 ലക്ഷത്തിന്റെ ആസ്ഥാന മന്ദിരം

മണിമല : മണിമല മാര്‍ക്കറ്റ് ജങ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ച സ്വാശ്രയ കാര്‍ഷിക ലേലവിപണിക്ക് ഡോ.എന്‍. ജയരാജ് എം.എല്‍.എ. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം നിര്‍മ്മിച്ചു. ഗ്രാമപ്പഞ്ചായത്ത് വിട്ടുനല്കിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. ജൂലായില്‍ കെട്ടിടത്തില്‍ ലേലവിപണി ആരംഭിക്കും.

കാര്‍ഷിക ലേലവിപണിയുടെ വാര്‍ഷികയോഗം ഗ്രാമപ്പഞ്ചായത്ത് അംഗം സണ്ണിക്കുട്ടി അഴകമ്പ്രായുടെ അദ്ധ്യക്ഷതയില്‍ കൂടി. പഞ്ചായത്ത് പ്രസിഡന്റ് റോസിലിന്‍ ജോസ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. സംഘം പ്രസിഡന്റ് എ.എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, മെമ്പര്‍മാരായ മേഴ്‌സി മാത്യു, പുഷ്പകുമാരി, ഇ.എ. അന്‍ഷാദ്, ദീപിക, സെക്രട്ടറി ടോമി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: എ.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍ (പ്രസി) ഉഷാ സുധീര്‍ (വൈസ് പ്രസി) ടോമി വര്‍ഗീസ് ഞള്ളിയില്‍ (സെക്ര)ജാസ് മോന്‍ ആന്റണി (ജോ. സെക്ര), ജെയിംസുകുട്ടി കല്ലൂര്‍തൊട്ടി (ഖജാ)