മത്സ്യാവശിഷ്ടങ്ങള്‍ കുളിക്കടവില്‍ നിക്ഷേപിച്ചു

എരുമേലി: മണിമലയാറ്റില്‍ ഓരുങ്കല്‍ കോസ്‌വേയുടെ താഴ്ഭാഗത്ത് മത്സ്യാവശിഷ്ടങ്ങള്‍ നിക്ഷേപിച്ചു. നിരവധി പേര്‍ കുളിക്കുന്ന കടവാണ് മലിനമായത്. രാത്രിയില്‍ കോസ്‌വേയില്‍ നിന്നും മാലിന്യം നിക്ഷേപിക്കുകയായിരുന്നു. ജലനിരപ്പ് താണ സാഹചര്യത്തില്‍ ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കുന്ന നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇതിനു സമീപമുള്ള പാതയിലും വ്യാപക തോതില്‍ മാംസാവശിഷ്ടങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്.