മദ്യപരുടെയും, പൂവാലൻമാരുടെയും ശല്യം വർധിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി∙ കുന്നുംഭാഗം ഗവ.സ്കൂൾ പരിസരത്തും, കത്തിലാങ്കൽപ്പടി റോഡിലും മദ്യപരുടെയും, പൂവാലൻമാരുടെയും ശല്യം വർധിച്ചതായി പരാതി. സ്കൂൾ കുട്ടികൾക്കും, അധ്യാപകർക്കും ഉൾപ്പടെ കാൽനട യാത്രികർക്ക് ഇവരുടെ ശല്യം അസഹനീയമായിരിക്കുകയാണ്.

വാഹനത്തിരക്കു കുറഞ്ഞ ഈ മേഖലയിൽ വാഹനങ്ങളിലും മറ്റുമെത്തി മദ്യപാനം പതിവായെന്ന് നാട്ടുകാർ ആരോപിച്ചു. സ്കൂൾ സമയങ്ങളിൽ പൂവാലശല്യം വർധിച്ചു. കുട്ടികൾക്ക് തനിയെ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് രക്ഷിതാക്കൾ പറയുന്നു. സ്കൂൾ സമയങ്ങളിൽ പൊലീസ് പട്രോളിങ് നടത്തണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.