മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ സ്വകാര്യ ബസ്‌ കണ്ടക്‌ടറെ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന്‌ ഹൈവേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

കാഞ്ഞിരപ്പള്ളി: മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ സ്വകാര്യ ബസ്‌ കണ്ടക്‌ടറെ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന്‌ ഹൈവേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ഇളംകാട്‌്-കോട്ടയം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്‌ടര്‍ വേലനിലം വെട്ടുകല്ലാങ്കുഴി കാവുങ്കല്‍ രാജേഷ്‌ (30)നെ ആണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കൊല്ലം-തേനി ദേശീയ പാതയില്‍ മുണ്ടക്കയത്തിന്‌ സമീപം ചോറ്റിയിലാണ്‌ സംഭവം. യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന്‌ രാവിലെ 10.50ന്‌ മുണ്ടക്കയത്ത്‌ നിന്നും കാഞ്ഞിരപ്പള്ളിക്ക്‌ വരികയായിരുന്ന ബസ്‌ ചോറ്റിക്ക്‌ സമീപം തടഞ്ഞു നടത്തിയ പരിശോധനയിലാണ്‌ കണ്ടക്‌ടര്‍ മദ്യപിച്ചതായി കണ്ടെത്തിയത്‌.

തുടര്‍ന്ന്‌ യാത്രക്കാരെ പിന്നാലെ എത്തിയ മറ്റൊരു സ്വകാര്യ ബസില്‍ പോലീസ്‌ കയറ്റി വിട്ടു. രാജേഷിനെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയനാക്കിയ ശേഷം മുണ്ടക്കയം പോലീസിന്‌ കൈമാറി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായും ഹൈവേ പോലീസ്‌ അറിയിച്ചു.