മദ്യശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

മണിമല:മൂങ്ങാനിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല കുറ്റിക്കാട്ടുവളവില്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പൗരസമിതി യോഗം ചേര്‍ന്നു. 13ന് 4ന് പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടക്കും. കടയനിക്കാട് ടാഗോര്‍ വായനശാലാഹാളില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്തംഗം കെ.കെ.മോഹനന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനിമോന്‍ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.

പി.കെ.രവീന്ദ്രന്‍പിള്ള, ജോയി മാങ്കുഴി, ഡോ.മാത്യു ചട്ടവക്കുളം, പഞ്ചായത്തംഗങ്ങളായ ഗീത സുകുമാരന്‍, എം.ടി.അനില്‍കുമാര്‍, സണ്ണി മണിമല, റോസമ്മ കോയിപ്പുറം, ജലജ മോഹന്‍, ശോഭനാകുമാരി, എല്‍.അംബുജം എന്നിവര്‍ പ്രസംഗിച്ചു. എ.കെ.രാജേന്ദ്രന്‍പിള്ള കണ്‍വീനറും ടി.പി.നാരായണപിള്ള ചെയര്‍മാനുമായി കമ്മിറ്റിയെ തിരഞ്ഞെടുത്തു.