മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിൽ എന്ത് ?

mammooty and suresh gopi
മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിൽ പിണക്കം തുടങ്ങിയിട്ട് വർഷങ്ങൾ ആയി. എന്താണ് അതിനു കാരണം എന്ന് പത്രക്കാർ ചോദിച്ചപ്പോൾ ” മമ്മൂട്ടിയുമായുള്ള തനിക്കുള്ള പിണക്കത്തിന്റെ കാരണം പറഞ്ഞു വരുമ്പോള്‍ ചിലപ്പോള്‍ തല്ലാനായി നിങ്ങളും എന്റെ കൂടെ നില്‍ക്കും ” എന്നാണ് പറഞ്ഞത് . അത് വലിയ വിവാദം ആയി

അതോടെ എന്താണ് ഇവര്‍ തമ്മിലുള്ള പിണക്കത്തിന്റെ കാരണം എന്നറിയാന്‍ സിനിമ പ്രേക്ഷകര്‍ അലയുകയായിരുന്നു. അങ്ങിനെയിരിക്കുമ്പോള്‍ ആണ് ഒരു മാധ്യമം ആ കാരണം എന്നും പറഞ്ഞു ഒരു സംഭവം പുറത്ത് വിടുന്നത്.

സംഭവമിതാണ്, പപ്പയുടെ സ്വന്തം അപ്പൂസിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ വെച്ച് നടക്കുമ്പോള്‍ ആണത്രേ ഇവരുടെ ഉടക്ക് ആരംഭിക്കുന്നത്. ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് സുരേഷ്ഗോപിക്ക് അത്യാവശ്യമായി കൊല്ലത്ത് വീട്ടില്‍ എത്തേണ്ടതായി. രാത്രിയാണ്. വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോകുമ്പോള്‍ ആണ് മമ്മൂട്ടി താന്‍ ചെന്നൈയില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ കാറില്‍ വരികയാണെന്നും സുരേഷിനെ താന്‍ വീട്ടിലെത്തിച്ചുകൊളളാമെന്നും പറയുന്നത്. അതോടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മാറ്റി മമ്മൂട്ടിയുടെ കൂടെ പോകുവാന്‍ സുരേഷ്ഗോപി തീരുമാനിക്കുകയും ചെയ്തു. നല്ല റോഡാണ്, പോരാത്തതിനു കാര്‍ ഭ്രാന്തനായ മമ്മൂട്ടിയും. മമ്മൂട്ടി ആഞ്ഞു ചവിട്ടിയതോടെ സുരേഷ്ഗോപി ഹൃദയമിടിപ്പ്‌ കൂടി. പതുക്കെ വിടണമെന്നും അല്ലെങ്കില്‍ താനിവിടെ ഇറങ്ങുമെന്നും സുരേഷ്ഗോപി പറഞ്ഞതോടെ കുപിതനായ മമ്മൂട്ടി സുരേഷ്‌ഗോപിയെ വഴിയിലിറക്കിവിട്ടത്രേ. കോയമ്പത്തൂരിനടുത്ത്‌ പെരുവഴിയിലായിപ്പോയ താരം പിന്നീട്‌ ലോറിയില്‍ കയറിയാണത്രേ യാത്ര തുടര്‍ന്നത് . ഇവരും തമ്മിലുള്ള ഉടക്കിന്റെ കാരണമായി പറയുന്ന ഊഹാപോഹങ്ങളില്‍ ഒന്നാണിത്.

മുന്‍പ് ഷാജി കൈലാസിന്റെ പരാജയപ്പെട്ട പടം കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ രണ്ടു താരങ്ങളും തമ്മിലുളള ഈഗോ പ്രശ്‌നം മൂലം മുടങ്ങുമെന്ന ഘട്ടത്തിലെത്തിയിരുന്നു എന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചിത്രത്തില്‍ തന്നെ ഒതുക്കുന്നു എന്നൊരു തോന്നല്‍ സുരേഷ്ഗോപിക്കും ഉണ്ടായിരുന്നു. പിന്നീട് തിരക്കഥയില്‍ രണ്ടു പേര്‍ക്കും തുല്യസ്ഥാനം നല്‍കി തിരക്കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താം എന്ന് രഞ്‌ജിപ്പണിക്കറുടെ ഉറപ്പിന്‍മേലായിരുന്നു സിനിമ മുന്നോട്ടു പോയത്.

പഴശ്ശിരാജയിലെ ‘കുങ്കന്റെ’ വേഷം ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നത് സുരേഷ്‌ഗോപിയെ ആയിരുന്നെങ്കിലും തന്റെ വേഷം ചെറുതാണ് എന്ന കാരണത്താല്‍ സുരേഷ്ഗോപി അതിനു തയ്യാറായിരുന്നില്ല. അവസാനം തമിഴ് താരം ശരത് കുമാര്‍ ആ വേഷം അനശ്വരമാക്കി.
mty7