മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജീവ കാരുണ്യപ്രസ്ഥാനമായ കെയര്‍ & ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൌണ്ടേഷന്റെ നാലാം വാര്‍ഷികം ഉദ്ഘാടനം കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്നു

5-web-mamooty-kply
കാഞ്ഞിരപ്പള്ളി;നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജീവ കാരുണ്യപ്രസ്ഥാനമായ കെയര്‍ & ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൌണ്ടേഷന്റെ നാലാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ശിവഗിരി മഠാധിപതി പ്രകാശാനന്ദയുടെ തൊണ്ണൂറ്റി ഒന്നാം ജന്മദിനമാണ് മമ്മൂട്ടിയും കൂട്ടരും ചേര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ഹോട്ടല്‍ എലഗന്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് അവിസ്മരണീയമാക്കിയത്.

കെയര്‍ & ഷെയര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോക സമൂഹത്തിനു മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്വാമി പ്രകാശാനന്ദ അഭിപ്രായപ്പെട്ടു.സാംസ്കാരിക കേരളത്തിന്റെ അഭിമാനവും മലയാളിയുടെ സ്വകാര്യ അഹങ്കാരവുമായ പദ്മശ്രീ മമ്മൂട്ടി തന്റെ ഇത്രയും തിരക്കുള്ള ജീവിതത്തിനിടയിലും പാവങ്ങളുടെ കണ്ണീരൊപ്പാന്‍ കണ്ടെത്തുന്ന സമയത്തിന്റെ മൂല്യം വിലമതിക്കാനാവാത്ത കാര്യമാണെന്നും സ്വാമി പറഞ്ഞു.

കെയര്‍ & ഷെയര്‍ ഇന്റര്‍ നാഷണല്‍ വിജയകരമായി നാല് വര്‍ഷം പൂര്‍ത്തിയാക്കുകയും പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ സഹായ പദ്ധതിയായ ”ഹൃദയസ്പര്‍ശം’,സമര്‍ത്ഥരായ അനാഥകുട്ടികളെ പഠിപ്പിക്കുന്ന ”വിദ്യാമൃതം ”,സ്കൂള്‍ കുട്ടികളുടെ ലഹരി തടയാന്‍ ആരംഭിച്ച ”വഴികാട്ടി”,ആദിവാസി ക്ഷേമത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ”പൂര്‍വ്വികം” തുടങ്ങി നാല് പദ്ധതികള്‍ വിജയകരമായി നടത്തികൊണ്ട് പോകുന്നതിന്റെ പ്രതീകമായി നാല് നിറങ്ങളിലുള്ള വലിയ പൂച്ചെണ്ട് ഫൌണ്ടേഷന്റെ മുഖ്യ രക്ഷാധികാരിയായ മമ്മൂട്ടിക്ക് സ്വാമി സമ്മാനിച്ചു.

ലോകം തനിക്ക് തന്ന സൌഭാഗ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നുവെന്നു മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് മമ്മൂട്ടി പറഞ്ഞു.മണിമാളികളിലും,സമ്പത്തിലും ജീവിക്കുമ്പോഴല്ല,മറിച്ചു സമൂഹത്തിനു നന്മ ചെയ്തു ജീവിക്കുമ്പോഴാണ് ജീവിതം മഹത്തരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.അവശത അനുഭവിക്കുന്നവര്‍ക്ക് നന്മ പകരുവാനുള്ള നല്ലൊരു ചാലകമാണ് കെയര്‍ & ഷെയര്‍ ,നിങ്ങള്‍ ഏല്‍പ്പിക്കുന്ന ഒരു നാണയട്ടു പോലും ചോര്‍ന്നു പോകില്ല ..മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
സ്വാമിയുടെ ജന്മദിനവും കെയര്‍ & ഷെയറിന്റെ വാര്‍ഷികവും ഒരുമിച്ച് ഒരു കേക്ക് മുറിച്ചു ആഘോഷിച്ചത് ശ്രദ്ധേയമായി.

കെയര്‍ & ഷെയര്‍ ചെയര്‍മാന്‍ കെ മുരളീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ തോമസ്‌ കുര്യന്‍ ,മാനേജിംഗ് ട്രസ്റ്റി റോയി മുത്തൂറ്റ് ,എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ബിജു ജേക്കബ്,തുടങ്ങിയവര്‍ പ്രസംഗിച്ചു.കെയര്‍ & ഷെയര്‍ സേവനം ആഗ്രഹിക്കുന്നവര്‍ കെയര്‍ & ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൌണ്ടേഷന്‍,പി ബി നമ്പര്‍ 1755,കൊച്ചിന്‍ -16 എന്ന വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്.
0-web-mamootty-welcoare

1-web-mamootty-wel-care

2-web-mamootty-wel-care

3-web-mamootty-welcare

4-web-mamootty-care

6-web-mamootty-care