മരണം മുൻപിൽ കണ്ടു ഒരു ജനത : യസിദികളെ ഇറാക്കിൽ കൂട്ടകൊല ചെയ്യുന്നു, അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഒരു ജനത ഭൂമുഖത്തു നിന്നും തുടച്ചു നീക്കപെടും

മരണം മുൻപിൽ കണ്ടു ഒരു ജനത :  യസിദികളെ ഇറാക്കിൽ കൂട്ടകൊല ചെയ്യുന്നു, അത്ഭുതങ്ങൾ  സംഭവിച്ചില്ലെങ്കിൽ  ഒരു ജനത  ഭൂമുഖത്തു നിന്നും തുടച്ചു നീക്കപെടും

ബാഗ്‌ദാദ്: അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഒരു ജനത വലിയ കാലതാമസമില്ലാതെ ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കപെടും . തങ്ങളുടെ ജീവന് വേണ്ടി അന്താരാഷ്ട്ര സമൂഹത്തിനു മുൻപിൽ ദയനീയമായി നിലക്കുന്ന അവരുടെ ചിത്രങ്ങൾ ആരുടെയും കണ്ണ് നിറയ്ക്കും.

ഇന്നലെ മാത്രം 500 യസിദികളെയാണ് കൊന്നു കുഴിച്ചു മൂടിയത് . പലരെയും ജീവനോടെയാണ് കുഴിമൂടിയതെന്നു ഇറാഖിലെ മനുഷ്യാവകാശ മന്ത്രി ആരോപിച്ചു .

ചെകുത്താന്മാരെന്ന് ചിലർ വിളിച്ചപ്പോൾ തങ്ങൾ മാലാഖമാരുടെ സന്തതികളാണെന്ന് യസിദികൾ സ്വയം വിശ്വസിച്ചു. പക്ഷേ ദൈവമോ മാലാഖമാരോ അവരുടെ രക്ഷയ്ക്കെത്തിയില്ല. യസിദികളെന്ന ജനവിഭാഗം ലോകത്തിന്റെ ശ്രദ്ധയിലെത്തിയത് ഇപ്പോൾ അമേരിക്ക ഇറാക്കിൽ വീണ്ടും ബോംബാക്രമണം നടത്തിയപ്പോഴാണ്.

ഇസ്ലാമെന്നോ, ക്രിസ്ത്യാനിയെന്നോ, ജൂതനെന്നോ അവകാശപ്പെടാത്ത പ്രാദേശിക ജനവിഭാഗമായ യസിദികളെ സുന്നി ഇസ്ലാം വിമത സംഘടനയായ ഐ.എസ്.ഐ.എസ് വേട്ടയാടിയപ്പോൾ അവർ വടക്കുകിഴക്കൻ ഇറാക്കിലെ മലനിരകളിലേക്ക് ഓടിപ്പോയി. അവിടെ അവരെ വളഞ്ഞുപിടിച്ച് വകവരുത്തുക എന്നതായിരുന്നു ഐ.എസ്.ഐ.എസ് ലക്ഷ്യം. അപ്പോഴാണ് ഒരു കൂട്ടക്കുരുതി മുന്നിൽകണ്ട മനുഷ്യാവകാശ സംഘടനകൾ ആഗോളവ്യാപകമായി ഇടപെട്ടതും ഐ.എസ്.ഐ.എസിനെതിരെ ബോംബാക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ പ്രഖ്യാപിച്ചതും.

ഇറാനിലെ സൊറസ്ട്രിയൻ മതവിഭാഗത്തോട് കൂടുതൽ അടുപ്പമുള്ളവരാണ് യസിദികൾ. ആദാമിന്റെ മകനായ ഷഹിദ് ബിൻ ജെറിന്റെ പിൻഗാമികളാണ് തങ്ങളെന്ന് അവർ വിശ്വസിക്കുന്നു. ലോകം സൃഷ്ടിച്ചത് യാസ്ദൻ ആണെന്നും അദ്ദേഹത്തിൽനിന്ന് ഉത്ഭവിച്ച ഏഴ് ശക്തികളിൽ ഏറ്റവും ഉത്തമമായ മയൂര മാലാഖയായ മലാക് താവൂസ് ആണ് തങ്ങളുടെ ആരാധനാമൂർത്തിയെന്നും യസിദികൾ വിശ്വസിക്കുന്നു. യസിദികൾ മലാക്കിനെ ദിവസവും അഞ്ചു നേരം നമസ്കരിക്കും. മലാക്കിന് അറബിയിൽ ഷയ്‌ത്താൻ എന്നുകൂടി പേരുള്ളതുകൊണ്ട് യസിദികൾ ചെകുത്താന്റെ സന്തതികളാണെന്നും അതുകൊണ്ട് കൊന്നൊടുക്കപ്പെടേണ്ടവരാണെന്നും മുസ്ളിം തീവ്രവാദികൾ വിശ്വസിക്കുന്നു. ഇറാക്കും സിറിയയുമടങ്ങിയ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുമ്പോൾ അതിൽ യസിദികളുണ്ടാവാൻ പാടില്ലെന്ന വിശ്വാസമാണ് ഇവരെ കൂട്ടത്തോടെ വേട്ടയാടാൻ ഐ.എസ്.ഐ.എസിനെ പ്രേരിപ്പിക്കുന്നത്.

ഉമയ്യദ് സാമ്രാജ്യത്തിലെ രണ്ടാം ഖലീഫ യസീദിബ്നു മുആവിയയുടെ പിന്മുറക്കാരാണ് എന്ന വിശ്വാസമാണ് സുന്നി വിമതര്‍ക്ക് ഇവരോടുള്ള ശത്രുതയ്ക്ക് ആധാരം. എന്നാല്‍, ഈ യസീദികള്‍ക്ക് ഉമയ്യദ് സാമ്രാജ്യവുമായി ഒരു ബന്ധവുമില്ലെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. പക്ഷേ, ഇറാഖില്‍ ഇപ്പോഴും ഇവര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്.

പൊതുവെ സമാധാനപ്രിയരായ യസിദികൾ ഇന്ന് പ്രധാനമായും സിറിയ, ഇറാക്ക്, ടർക്കി എന്നിവിടങ്ങളിലെ മലമ്പ്രദേശങ്ങളിൽ ഒതുങ്ങുന്നു. മറ്റൊരു ജനവിഭാഗത്തിനും യസിദികളായി മാറാനാവില്ല. മറ്റൊരു ജനവിഭാഗത്തിലേക്കോ മതത്തിലേക്കോ മാറാൻ ഇഷ്ടപ്പെടാത്ത ഇവർ ഈ പ്രദേശം വിട്ട് പലായനം ചെയ്യാൻ പ്രേരിപ്പിക്കപ്പെട്ടതിന്റെ ഫലമായി ഇന്ന് എത്ര യസിദികൾ ലോകത്തുണ്ടെന്ന് കൃത്യമായ കണക്കില്ല. എഴുപതിനായിരം മുതൽ അഞ്ചുലക്ഷം വരെ പേർ വിവിധ രാജ്യങ്ങളിലായുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇറാക്കിലുള്ളത് അരലക്ഷത്തിൽ താഴെയാണ്. തങ്ങൾ തിരിച്ചറിയപ്പെട്ടാൽ നശിപ്പിക്കപ്പെടുമെന്നുള്ളതുകൊണ്ട് യസിദികൾ ഒതുങ്ങിക്കൂടിയാണ് ജീവിക്കുന്നത്. ലോകരാഷ്ട്രങ്ങൾ ഇടപെട്ടില്ലെങ്കിൽ ഈ ജനവിഭാഗത്തിന്റെ വംശനാശം ഉറപ്പാണെന്ന് മനുഷ്യാവകാശ സംഘടനകൾ വിശ്വസിക്കുന്നു. ലോകത്ത് മറ്റൊരു പ്രാദേശിക ജനവിഭാഗത്തിനും ഇത്രത്തോളം അരക്ഷിതാവസ്ഥയില്ല

ഒരിക്കലും പൊതുജനശ്രദ്ധയില്‍ വരാന്‍ ആഗ്രഹിക്കാത്തവരാണ് യസീദികള്‍. സംവത്സരങ്ങള്‍ പഴക്കമുള്ള തങ്ങളുടെ വിശ്വാസങ്ങളുമായി ഒതുങ്ങിക്കഴിഞ്ഞ അവര്‍ പക്ഷേ, ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധയിലാണ്. സിന്‍ജാര്‍ മലയില്‍ മരണം മുന്നില്‍ക്കാണുന്ന യസീദികള്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ രക്ഷയാകാന്‍ പ്രാര്‍ഥിക്കുകയാണ് ലോകം.

സുന്നി വിമതരില്‍ നിന്ന് രക്ഷനേടാന്‍ സിന്‍ജാര്‍ മലയില്‍ അഭയം പ്രാപിച്ച യസീദി ന്യൂനപക്ഷം കടുത്ത ദുരിതത്തിലാണ്. ഒരാഴ്ചയായി മലമ്പ്രദേശത്ത് കഴിയുന്ന ഇവരെ രണ്ടുദിവസത്തിനകം രക്ഷപ്പെടുത്തിയില്ലെങ്കില്‍ കൂട്ടമരണം സംഭവിക്കുമെന്നണ് ഇറാഖ് പാര്‍ലമെന്‍റംഗവും യസീദിയുമായ വിയാന്‍ ദഖില്‍ അറിയിച്ചത്. സൗരാഷ്ട്രിയനിസത്തില്‍ വേരുകളുള്ള പുരാതനമായ വിശ്വാസം പിന്തുടരുന്ന ന്യൂനപക്ഷമാണ് യസീദികള്‍. മറ്റ് വിഭാഗങ്ങളുമായി ഇടപഴകുന്നതില്‍ വിമുഖരായ ഇവര്‍ കുര്‍ദ് ഭാഷ സംസാരിക്കുന്നവരാണ്.

സിന്‍ജാര്‍ മലയിലെ ഗുഹകളില്‍ ഒളിച്ചിരുന്നും അരുവികളിലെ വെള്ളം കുടിച്ചും ചെറുമൃഗങ്ങളെ വേട്ടയാടിയും ജീവന്‍ നിലനിര്‍ത്തിയിരുന്ന ഇവര്‍ക്ക് അമേരിക്കന്‍ വിമാനങ്ങള്‍ ഭക്ഷണപ്പൊതികളും വെള്ളവും ഇട്ടുകൊടുക്കുന്നുണ്ട്.
2

3

4

5

6

7

Paul Hennessy00010.jpg

9

10

11

12

13

map

LINKS