മരമുത്തശിയെ പട്ടു പുതപ്പിച്ചു ആദരിച്ചു

പൊന്‍കുന്നം:നാലു നൂറ്റാണ്ടുകളായി തലമുറകള്‍ക്ക് തണലേകുകയും സുഗന്ധം സമ്മാനിക്കുകയും നൂറായിരം പക്ഷികള്‍ക്ക് കൂടൊരുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്ത ഇലഞ്ഞി മരത്തെ നാട്ടുകാര്‍ ആദരിച്ചു.കെ കെ റോഡില്‍ പതിനേഴാം മൈല്‍ ജന്‍ഗ്ഷന് സമീപമുള്ള ഇലഞ്ഞിമരത്തിനാണ്‌ നാട്ടുകാരും,പരിസ്ഥിതി പ്രേമികളും,കുട്ടികളും ഒത്തുചേര്‍ന്നു ആദരവ് അര്‍പ്പിച്ചത്.ഡോ.എന്‍ ജയരാജ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു.

ഇലഞ്ഞി മുത്തശിക്ക് നാനൂറു വര്‍ഷത്തെ പഴക്കമുണ്ടെന്ന് പഴമക്കാര്‍ പറയുന്നു.ഔഷധമായും,ശുദ്ധവായു നല്‍കിയും,ഭൂമിക്ക് കുടയായും നില്‍ക്കുന്ന ഈ ഇലഞ്ഞിമരത്തെ വൃക്ഷശ്രീ പട്ടത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രേമികള്‍ ,വാഴൂര്‍ എന്‍ എസ് എസ് കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും,ഇക്കോ ക്ലബ്‌ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ചടങ്ങിനെത്തിയ എല്ലാവര്‍ക്കും തിരുവാതിരപ്പുഴുക്കും വിതരണം ചെയ്തു.

1-web-mara-muthassi