” മരിച്ച ” കുഞ്ഞിനെ  പള്ളിയിൽ കൊണ്ടുപോയി അൾത്താരയിൽ വച്ചപ്പോൾ ജീവിച്ചു .. ദിവ്യാൽഭുതം എന്ന് വിശ്വാസികൾ

1

യാസ്മിന്‍ ഗോമസ് ജനിച്ചപ്പോള്‍ ഒരു കുഞ്ഞു മാലാഖ യെ പോലെ തോന്നിച്ചു . സൌത്ത് ബ്രസിലില്‍ Londrina എന്ന സ്ഥലത്ത് ഉള്ള Lincoln Graca ആശുപത്രിയില്‍ ആണ് കുഞ്ഞു ജനിച്ചത്‌. ജനിച്ചപ്പോള്‍ ജീവന്‍ ഉണ്ടായിരുന്നെങ്കിലും നിമിഷങ്ങൾക്കകം അവളുടെ ശ്വാസം നിലച്ചു

yasims father

പിതാവ് Cleverson Carlos Gomes

doctor aurelio Filpak

കുഞ്ഞിന്ന്റെ മരണം സ്ഥിരീകരിച്ച Doctor Aurelio Filipak

ഡോക്ടർമാർ അവളുടെ ജീവന്‍ രക്ഷിക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ചു എങ്കിലും അവളെ രക്ഷിക്കുവാന്‍ ആയില്ല . അവളുടെ കണ്മണികൾ നിർജീവമായിരുന്നു . ശരീരം മുഴുവന്‍ ഇളം നീല നിറം പടർന്നിരുന്നു .

ഒടുവില്‍ അവള്‍ മരിച്ചതായി വിധിയെഴുതി മാതാപിതാക്കളെ അറിയിച്ചു .
ഡോക്ടർമാർ ആ പിഞ്ചുകുഞ്ഞിനു death certificate നല്കി അവളെ മോർച്ചറിയിലേക്ക് മാറ്റുവാന്‍ നേഴ്സ് നു നിർദേശം നല്കി് .

ബന്ധുക്കൾ ആവട്ടെ അവളുടെ ശവമടക്കിനുള്ള ചടങ്ങുകള്‍ നടത്തുവാന്‍
തീരുമാനിച്ചു .

ആ കുഞ്ഞു സുന്ദരികുട്ടിയെ മോർച്ചറിയില്‍ കൊണ്ടു പോയി വയ്ക്കുവാൻ ആ നേഴ്സ് – അന്ന ക്ലൌഡിയക്ക് മനസ്സ് വന്നില്ല. പകരം ആ കുഞ്ഞു മാലാഖ യെ ഒരു ചെറിയ കൂട്ടിനുള്ളില്‍ കിടത്തി ആശുപത്രിയിലെ ചാപ്പലിലെ അൾത്താരയിൽ കൊണ്ട് പോയി വച്ചു

“ ആ കുഞ്ഞു ശരിക്കും മരിച്ചിരുന്നു .” അന്ന ക്ലൌഡിയക്ക് എന്ന നേഴ്സ് സക്ഷ്യപെടുതുന്നു .

അവളുടെ ബന്ധുക്കള്‍ അവളെ അവിടെ പോയി കണ്ടു.

“ എനിക്ക് ആ കാഴ്ച കാണുവാന്‍ ശേഷിയില്ലായിരുന്നു .. വിളറി വെളുത്ത് മരിച്ചു കുടന്നിരുന്നു എന്റെ മോള് .. ഞാന്‍ പുറത്തേക്ക് ഓടിപോയി ഇരുന്നു കരഞ്ഞു “ അവളുടെ പിതാവ് Cleverson Carlos Gomes പറഞ്ഞു

മൂന്ന് മണിക്കൂര്‍ നേരം ആ കുഞ്ഞുന്റെ ദേഹം ആ ചാപ്പലിന്റെ അൾത്താരയിൽ കിടന്നു .

അവളുടെ ശവമടക്ക് നടത്തുവാന്‍ വേണ്ടി അവളുടെ മുത്തശ്ശി വൈദികനേയും മറ്റു
ബന്ധുക്കളേയും കൂട്ടി ഒപ്പം ശവപെട്ടിയും വാങ്ങി അവളുടെ ശരീരം എടുക്കുവാന്‍ എത്തി.

അപ്പോളാണ് അവരുടെ കണ്ണുകൾക്ക്‌ വിശ്വസിക്കുവാന്‍ സാധിക്കാത്ത കാഴ്ച അവിടെ കണ്ടത് . മരിച്ചു എന്ന് കരുതിയ ആ കുഞ്ഞു തന്റെ കുഞ്ഞി കാലുകള്‍ അനക്കുന്നു .

അവര്‍ ഓടിപോയി നേഴ്സ് നെ വിളിച്ചു കൊണ്ട് വന്നു. അപ്പോഴേക്കും കുഞ്ഞു കണ്ണുകള്‍ കൂടി തുറന്നിരുന്നു .

. “ നിങ്ങളുടെ കുഞ്ഞു ജീവിച്ചിരിക്കുന്നു “ ഈ കാഴ്ച നേരിട്ട് കണ്ട നേഴ്സ് അലറി വിളിച്ചു ..

അപ്പോള്‍ തന്നെ കുഞ്ഞിനെ വിദഗ്ദ ചികിത്സക്ക് അടുത്തുള്ള Sagrada Familia children’s hospital, ലേക്ക് മാറ്റി . രണ്ടാം ജന്മ കിട്ടിയ കുഞ്ഞു ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു

കുഞ്ഞിന്ന്റെ മരണം സ്ഥിരീകരിച്ചിരുന്ന ഡോക്ടര്‍ പറഞ്ഞു

“ അവിടെ എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ നേരിട്ട് കണ്ടതാണ് . എന്റെ ഇരുപതു വർഷത്തെ സർവീസ്നുള്ളില്‍ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല “

“ ഞാന്‍ മാത്രമല്ല , മറ്റു ഡോക്ടര്‍ മാരും കുട്ടിയെ രക്ഷപെടുതുവാന്‍ കിണ ഞ്ഞു പരിശ്രമിച്ചതാണ് പല മെഡിക്കല്‍ ഉപകരണങ്ങളും ഘടിപ്പിച്ചു നോക്കിയെങ്കിലും അവളില്‍ ജീവന്റെ ഒരു കണിക പോലും കാണിച്ചില്ല .. അവളുടെ ഹൃദയം പൂർണമായും നിലച്ചിരുന്നു .. “

രണ്ടാം ജന്മം കിട്ടിയ ആ കുഞ്ഞിന്റെ പേരില്‍ ഒരു മാറ്റം വരുത്തുവാന്‍ വീട്ടുകാര്‍ തീരുമിച്ചു വിക്ടോറിയ എന്നു കൂടി അവളുടെ പേരിനൊപ്പം ചേർക്കും . വിക്ടോറിയ എന്നതിന്റെ അർഥം വിജയം എന്നാണ് .

അവൾക്കു ഒരു പുനർജ്ജന്മം കിട്ടിയതാണെന്ന് തന്നെയാണ് അവളുടെ വീട്ടുകാര്‍ വിശ്വസിക്കുന്നത് .

അവളുടെ അമ്മ ജെന്നിഫര്‍ പറയുന്നു

“ ഇത് ഒരു ദിവ്യാൽഭുതം തന്നെയാണ് .. അത്ഭുതങ്ങൾക്ക് യുക്തികരമായ നിർവ്വചനങ്ങൾ കൊടുക്കുവാന്‍ സാധിക്കില്ല .. ദൈവം തീരുമാനിക്കുമ്പോള്‍ അത്ഭുതങ്ങള്‍ നടക്കുന്നു .. അവളുടെ മരണം ഞങ്ങള്‍ അംഗീകരിച്ചതാണ്. പക്ഷെ അവളെ കൊണ്ട് ലോകത്തിനു പല ആവശ്യങ്ങളും ഉണ്ടാവും.. അതിനാല്‍ ആണ് ദൈവം അവൾക്കു രണ്ട്മാതൊരു ജന്മം കൂടി കൊടുത്തത് “

ഇവിടെ ഡോക്ടര്‍മാർക്ക് തെറ്റ് പറ്റിയതാണോ അതോ ഇവിടെ ഒരു അത്ഭുതം സംഭവിച്ചോ ?