മല കയറുന്നതിനിടെ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണു മരിച്ചു

കണമല: പതിനൊന്നു വയസുള്ള മകനൊപ്പം ശബരിമല കാനനപാതയിലെ കല്ലിടാംകുന്ന് കയറ്റം കയറിക്കൊണ്ടിരിക്കുന്നതിനിടെ പിതാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു.

കോട്ടയം നാട്ടകം സ്വദേശി പുത്തന്‍പറമ്ബില്‍ അജിയാണ് (45) മരിച്ചത്. ഇന്നലെ ഉച്ചയോടെ എരുമേലി വഴിയുള്ള ശബരിമല കാനനപാതയിലെ കാളകെട്ടി, അഴുത ഇടത്താവളങ്ങള്‍ക്ക് ശേഷമുള്ള കല്ലിടാംകുന്ന് കയറ്റത്തിലാണ് സംഭവം.

മകന്‍ ആദിത്യന്റെ നിലവിളികേട്ട് എത്തിയവരാണ് അജിയെ കാളകെട്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തോളില്‍ ചുമന്ന് എത്തിച്ചത്. ആശയാണ് അജിയുടെ ഭാര്യ. ഇളയ മകന്‍ അര്‍ജുന്‍. സംസ്കാരം പിന്നീട്.