മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങും

പൊന്‍കുന്നം: പകര്‍ച്ചവ്യാധിപ്രതിരോധ പ്രവര്‍ത്തനഭാഗമായി ചിറക്കടവ് ഗ്രാമപ്പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം 20-ാം തിയ്യതിക്കുള്ളില്‍ പൂര്‍ത്തീകരിക്കും.
ഇതിനായി വിവിധ സംഘടനാ ഭാരവാഹികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണ്‍വാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മിനി സേതുനാഥ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ആര്‍.സാഗര്‍, ജെ.എച്ച്.ഐ. രാജു എന്നിവര്‍ പ്രസംഗിച്ചു.