മഴക്ക് ചെറിയ ശമനം , പക്ഷെ പകര്‍ച്ചവ്യാധിക്കു സാധ്യത

മഴക്ക് ചെറിയ ശമനം , പക്ഷെ പകര്‍ച്ചവ്യാധിക്കു സാധ്യത

മഴക്കെടുതിയെത്തുടര്‍ന്നു കഞ്ഞിരപ്പള്ളി താലൂക്കിൽ പല സ്ഥലങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും പകര്‍ച്ച വ്യാധിക്കു സാധ്യതയേറി. ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ആരോഗ്യ വകുപ്പ് അടിയന്തിരംമായി ശുചിത്വബോധവത്കരണം നല്കണമെന്ന ആവശ്യം ഉയരുന്നു .

വീടുകളിലും പരിസരങ്ങളിലും വെള്ളം ഇറങ്ങുന്നതിനൊപ്പം എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്കു സാധ്യതയുണ്ടായിരിക്കെയാണ് ഇത്തരം ബോധവത്കരണം ആവശ്യമായി വരുന്നത് . .

ഡെങ്കിപ്പനി, അതിസാരം, മഞ്ഞപ്പിത്തം, പകര്‍ച്ചപ്പനി എന്നിവയ്ക്കു സാധ്യതയുണ്ട്. വെള്ളം കയറിയ കിണറുകളിലും കുളങ്ങളിലും ടാങ്കുകളിലും ബ്ളീച്ചിംഗ് പൌഡര്‍ വിതറണം. തിളപ്പിച്ചാറിച്ച വെള്ളം മാത്രമെ കുടിക്കാവൂ. ഈച്ചശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യസാധനങ്ങള്‍ മൂടിവയ്ക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാന്‍ പാടില്ല. പനിയോ മറ്റു രോഗങ്ങളോ ബാധിച്ചാല്‍ ഉടന്‍ ചികിത്സ തേടണം.