മഴ ലക്ഷണം പോലുമില്ല

പൊൻകുന്നം∙ 11 ദിവസത്തിനിടെ പെയ്തത് 0.2 സെന്റിമീറ്റർ മഴ മാത്രം. ഈ മാസം 1-ാം തീയതി പെയ്ത മഴയ്ക്ക് ശേഷം ഇതേവരെ മഴയുടെ ലക്ഷണം പോലുമില്ല. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പെയ്തത് 54.4 സെന്റിമീറ്റർ മഴയാണ്. മഴ പെയ്യാതെ വന്നതോടെ ജലസ്‌ത്രോസ്സുകളിലെ ജലനിരപ്പ് തീർത്തും താഴ്ന്നിരിക്കുകയാണ്.

മണിമലയാറ്റിലെ ജലനിരപ്പ് വീണ്ടും താഴ്ന്ന് 0.16ൽ(സമുദ്രനിരപ്പിൽ നിന്ന് 11.02) എത്തിയിക്കുകയാണ്. മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം തുടങ്ങിയതോടെ ടാങ്കറുകളിൽ വെള്ളമെത്തിക്കുവാൻ തുടങ്ങി. രാവിലെയുള്ള തണുപ്പും പകലുള്ള ചൂടും വെയിൽ കനക്കുമെന്നതിന്റെ മുന്നറിയിപ്പാണെന്നു പഴമക്കാർ പറയുന്നു.