മാണിയെ വെള്ളപൂശാൻ സി.പി.എം. ശ്രമം- യുവജനപക്ഷം

: കെ.എം. മാണി നടത്തിയ അഴിമതിക്കെതിരെ സമരം നയിച്ചതിന്റെ പേരിൽ നൂറുകണക്കിന് കേസുകളിലായി ആയിരത്തോളം പാർട്ടി സഖാക്കൾ പ്രതിയാകുകയും ഇതിന്റെ പേരിൽ അധികാരത്തിൽ വന്ന സി.പി.എം. ഇപ്പോൾ മാണി വിശുദ്ധനാണെന്ന് പറയുന്നതിന്റെ പൊരുൾ ജനങ്ങൾക്ക് വ്യക്തമാണ് എന്ന് യുവജനപക്ഷം സംസ്ഥാന കമ്മറ്റി.

മാണിയെ വിശുദ്ധനാക്കി എൽ.ഡി.എഫിൽ എത്തിക്കാനാണ് പിണറായിയുടെ ശ്രമം. കെ.എം. മാണിയെ വെള്ളപൂശാൻ സി.പി.എം. നേതാക്കന്മാർ നടത്തുന്ന പ്രസ്താവനകളിൽ ഒടുവിലത്തേതാണ് പാലായിൽ ജി.സുധാകരൻ നടത്തിയത്. കെ.എം. മാണിയുടെ ബജറ്റ് അവതരണ ദിനത്തിലെ സി.പി.എം. എം.എൽ.എ. മാരുടെ പ്രകടനവും അതിന് ശേഷമുള്ള നേതാക്കന്മാരുടെ പ്രസ്താവനകളും കേരള ജനത മറന്നിട്ടില്ലെന്ന് സി.പി.എം. നേതൃത്വം മനസ്സിലാക്കണം. കേരളത്തിന്റെ പൊതുസമൂഹത്തിന് മൂന്നിൽ അഴിമതിക്കാരനെന്ന് മുദ്ര ചാർത്തപ്പെട്ട കെ.എം. മാണിയോടുള്ള സി.പി.എമ്മിന്റെ മാറിയ സമീപനം സംബന്ധിച്ച് സഖാവ് വി.എസ്. അച്ചുതാനന്ദനും സി.പി.ഐ.യും നിലപാട് വ്യക്തമാക്കണമെന്ന് യുവജനപക്ഷം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ആന്റണി മാർട്ടിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ഷോൺ ജോർജ്, ജാഫർ മാറാക്കര, വിൽഫ്രഡ് വില്യം, റ്റിജോ സാമ്പിയിൽ, റിജോ വാളാന്തറ, റെനീഷ് ജേക്കബ്, നെസ്സർ വി. റഷീദ്, മസൂദ് വട്ടക്കയം, പ്രവീൺ രാമചന്ദ്രൻ, ഷെമീർ തോട്ടുങ്കൽ, റിസ്വാൻ കോയ, ജോമി പഴേട്ട, ചെയിസ് ഞള്ളമ്പുഴ, സത്താർ കെ.എസ്. നിബാസ് റാവുത്തർ, സച്ചിൻ ജയിംസ്, ജീവൻ ജാസ്, പ്രവീൺ ഉള്ളാട്ട്, ലെൽസ് വയലിക്കുന്നേൽ, മാത്യ വേഗത്താനം, ജിജോ പതിയിൽ, ബിജു ജോസഫ്, സർത്താജ്, അഡ്വ. സിജു രാജ്, മനോ കുന്നത്തേട്ട, രാകേഷ് മനോഹർ, യൂസഫ് ബന്നാരി, അൻസർ പാലക്കാട്, ബൈജു മണ്ഡപം, സെബാസ്റ്റ്യൻ വേരുങ്കൽ തുടങ്ങിയവർ സംസാരിച്ചു.