മാണി ഉടനെ പാലം വലിക്കില്ല ..

mani and umman chadiമുന്നണിമാറാനുള്ള സാധ്യത കേരള കോണ്‍ഗ്രസ് നേതാവും ധനകാര്യമന്ത്രിയുമായ കെ.എം മാണി തള്ളി. മുന്നണിയില്‍ നിന്ന് കൂറുമാറാനില്ലെന്ന് സി.പി.എം വേദിയില്‍ വെച്ച് മാണി പറഞ്ഞു. പാലക്കാട് നടക്കുന്ന സി.പി.എം പ്ലീനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവ ഉദാരവത്കരണവും ബദല്‍ സാമ്പത്തിക നയങ്ങളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.എം മാണി.

ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രതിപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാം. സഹകരിക്കുക എന്നതിന് അര്‍ഥം മുന്നണി മാറുമെന്നോ അവരുമായി കൂട്ടുകൂടുമെന്നോ അല്ലെന്നും മാണി വ്യക്തമാക്കി. സി.പി.എം വേദിയില്‍ പ്രസംഗിച്ചു എന്നതുകൊണ്ട് മനംമാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവിഹിതം 40 ശതമാനമെങ്കിലുമായി ഉയര്‍ത്തണം. അത് നേടിയെടുക്കാന്‍ പ്രതിപക്ഷവും കൂട്ടായി ശ്രമിക്കണം. പ്രതിപക്ഷത്തിനും മാറ്റം ആവശ്യമാണ്. എല്ലാക്കിനും പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനം പ്രതിപക്ഷം മാറ്റണം. സമരങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും ലക്ഷ്മണരേഖയുണ്ട്. വ്യവസായികളെ തടയുന്ന തൊഴില്‍ സമരങ്ങള്‍ പാടില്ലെന്ന് മാണി നിര്‍ദേശിച്ചു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടരുത്. ഭരണത്തിന് ക്രിയാത്മക പിന്തുണ പ്രതിപക്ഷം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)