മാതളതിന്റെ ഔഷധഗുണം

തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തളർച്ചയും വെള്ളദ്ദാഹവും ശമിപ്പിക്കും. ശുക്ലവർദ്ധനകരമാണ്.

ഡാഡിമാഷ്ടക ചൂർണ്ണം ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു. [6]

യുനാനിയിൽ ആമാശയവീക്കവും ഹൃദയവേദനയും മാറ്റുന്നതാണെന്നു് പറയുന്നു.[7]

പോഷകമൂല്യം[തിരുത്തുക]
Pomegranate, aril only
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 70 kcal 290 kJ
അന്നജം 17.17 g
– പഞ്ചസാരകൾ 16.57 g
– ഭക്ഷ്യനാരുകൾ 0.6 g
Fat 0.3 g
പ്രോട്ടീൻ 0.95 g
തയാമിൻ (ജീവകം B1) 0.030 mg 2%
റൈബോഫ്ലാവിൻ (ജീവകം B2) 0.063 mg 4%
നയാസിൻ (ജീവകം B3) 0.300 mg 2%
പാന്റോത്തെനിക്ക് അമ്ലം (B5) 0.596 mg 12%
ജീവകം B6 0.105 mg 8%
Folate (ജീവകം B9) 6 μg 2%
ജീവകം സി 6.1 mg 10%
കാൽസ്യം 3 mg 0%
ഇരുമ്പ് 0.30 mg 2%
മഗ്നീഷ്യം 3 mg 1%
ഫോസ്ഫറസ് 8 mg 1%
പൊട്ടാസിയം 259 mg 6%
സിങ്ക് 0.12 mg 1%
Percentages are relative to US
recommendations for adults.
Source: USDA Nutrient database
ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തിൽ ഇത്‌ ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാൻ ഉപയോഗിച്ചു പോന്നിട്ടുണ്ട്‌.

ഇസ്രായേലിലെ ‘റംബാൻ മെഡിക്കൽ സെന്ററിൽ’ അടുത്ത കാലത്ത്‌[അവലംബം ആവശ്യമാണ്] നടന്ന പഠനത്തിൽ മാതളച്ചാർ ദിവസവും കുടിച്ചപ്പോൾ രക്‌തധമനികളിൽ കൊളസ്ട്രോൾ അടിയുന്ന അവസ്ഥ 90 ശതമാനം കണ്ട്‌ കുറഞ്ഞതായി കണ്ടൂ. ഫലങ്ങളുടെ കൂട്ടത്തിൽ പെട്ടെന്ന്‌ ദഹിക്കുന്ന ഒന്നാണ്‌ മാതളം. ഇത്‌ വിശപ്പ്‌ കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യും പിത്തരസം ശരീരത്തിൽ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ശർദിൽ, നെഞ്ചരിച്ചിൽ, വയറുവേദന എന്നിവ മറ്റാൻ ഒരു സ്പൂൺ മാതളച്ചാറും സമം തേനും കലർത്തി സേവിക്കാൻ ശുപാർശ ചെയ്യപ്പെടുന്നു. അതിസാരത്തിനു വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്‌. ഈ അവസ്ഥകളിൽ മാതളച്ചാർ കുടിക്കാൻ നൽകിയാൽ വയറിളക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും.

മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്‌.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ‘ പ്യൂണിസിൻ’ എന്ന ആൽകലോയ്ഡിന്റെ സാന്നിധ്യമാണ്‌ ഇതിനു നിദാനം. വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ്‌ കൂടുതൽ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌.

ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ മാതളത്തോട്‌ കറുപ്പ്‌ നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്‌ എണ്ണയിൽ കുഴച്ച്‌ പുരട്ടുന്നത്‌ ഫലപ്രദമാണ്‌. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദിലും വിളർച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ച്‌ കുഴമ്പാക്കി സേവിക്കുന്നത്‌ കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാൻ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാൻ ഇതിനുള്ള കഴിവ്‌ തെളിഞ്ഞിട്ടുണ്ട്‌. മാതളമൊട്ട്‌ അരച്ച്‌ തേനിൽ സേവിക്കുന്നത്‌ കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്‌. മാതളത്തിന്റെ തോട്‌ നന്നായി ഉണക്കിപ്പൊടിച്ച്‌ കുരുമിളകു പൊടിയും ഉപ്പും ചേർത്ത്‌ പല്ല്‌ തേക്കാനും ഉപയോഗിക്കുന്നു. ഇത്‌ ദന്തക്ഷയം തടയാനും മോണയിലെ രക്‌തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്‌. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായിൽ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.