മാത്തുക്കുട്ടി ജെ കുന്നപ്പള്ളി”


പ്രശസ്ത മാധ്യമ പ്രവർത്തകനും
ഗ്രന്ഥകാരനും “Destination Kerala” എന്ന പ്രശസ്തമായ ഇംഗ്ലീഷ് മാസിക സ്ഥാപക പത്രാധിപരും എഡിറ്റോറിയൽബോർഡ്
ചെയർമാനുമായ നമ്മുടെ നാട്ടുകാരൻ….
നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരൻ,
കുന്നപ്പള്ളി കുടുംബാംഗം മാത്തുക്കുട്ടി
ജെ കുന്നപ്പള്ളി(75) അന്തരിച്ചു,
കേരളത്തിൽ ഇന്നും ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മലയാളത്തിന്റെ ഗാനഗന്ധർവ്വൻ പത്മശ്രീ ഡോക്ടർ കെ ജെ യേശുദാസിന്റെ ജീവിത കഥ പറയുന്ന “പാട്ടിന്റെ പാലാഴി” ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനയാണ്‌,
അതുപോലെ പ്രശസ്ത നടൻ സത്യനേശൻ നാടാർ എന്ന സത്യന്റെ ജീവിത കഥപറയുന്ന “അരങ്ങിലും അണിയറയിലും” മലയാള
ടെലിവിഷൻ പ്രോഗ്രാമുകളെ ക്കുറിച്ചുള്ള “മിനിസ്ക്രീൻ മുന്നിലും പിന്നിലും” ഹോങ്കോങ്ങിന്റെ ചരിത്രം പറയുന്ന
“ഹോങ്കോങ് ഡയറി”
ബോംബെ നഗരത്തെ കിടുകിടാ വിറപ്പിച്ച വിചിത്രനായ കൊലയാളി രാമൻ രാഘവന്റെ കഥകൾ, എല്ലാം ഇദ്ദേഹത്തിന്റെ വളരെയേറെ പ്രശസ്തമായ രചനകളാണ്,
1942 ഡിസംബർ 24ന്
കാഞ്ഞിരപ്പള്ളിയിലാണ് ജനനം,
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം
ബോംബെ യൂണിവേഴ്‌സിറ്റി നിന്നും
ശാസ്ത്ര ബിരുദം കരസ്ഥമാക്കി
അമേരിക്കയിലെ മരുന്നുകമ്പനിയായ ഫൈസറിലും ഏഴുവർഷം ലിബിയയിലും
കുറച്ചുകാലം ഹോങ്കോങ്ങിലും പ്രവർത്തിച്ച
ശേഷമാണ് ഇദ്ദേഹം മുഴുവൻ സമയ ഗ്രന്ഥരചനയിലേക്കും പത്രപ്രവർത്തന രംഗത്തേക്കും തിരിഞ്ഞത്,
നാലുപതിറ്റാണ്ടോളം ദീപികയിലും ജനയുഗത്തിലും പ്രവർത്തിച്ച ശേഷം മനോരമ,മംഗളം,കേരളശബ്ദം,നാനാ,
കുങ്കുമം,ചിത്രഭൂമി,ഗൃഹലക്ഷ്മി,കലാകൗമുദി എന്നീ മാസികകളിലും പ്രവർത്തിച്ചു,
ലേഖനങ്ങൾ.സഞ്ചാരസാഹിത്യം,ആത്മകഥ.
സ്പോർട്സ്,വിശ്വസാഹിത്യം എന്നി
മേഖലകളിൽ 30ഓളം പുസ്തകങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതി
ഇദ്ദേഹം പ്രസിദ്ധീകരിച്ചു.
തിരുവന്തപുരം RCC യിൽ നിന്നും
റിട്ടയർചെയ്ത ഏലിയാമ്മയാണ് ഭാര്യ.
ഇരട്ടകളായ ജോസ് കുന്നപ്പള്ളിയും
ജോർജ് കുന്നപ്പള്ളിയും മക്കളാണ്,
ഇന്നുരാവിലെ തിരുവനന്തപുരം ഉള്ളൂർ
പ്രശാന്ത് നഗറിലെ ബ്ലുമൗണ്ട് വസതിയിൽ കൊണ്ടുവരുന്ന ഭൗതികശരീരം പൊതു
ദർശനത്തിനു ശേഷം വൈകിട്ട് മൂന്നു
മണിക്ക് തൈക്കാട്ട് ശാന്തികവാടത്തിൽ സംസ്കരിക്കും,
കാഞ്ഞിരപ്പള്ളിയുടെ ഈ പ്രിയ പുത്രന് ലോകപ്രശസ്തനായ ഈ മാധ്യമ ഗ്രന്ഥ കർത്താവിന്