മാലിന്യം തള്ളുന്നത് പതിവായി

പൊടിമറ്റം∙ അഞ്ചിലവ്, പൂഴിത്തറ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നതായി പരാതി. കേറ്ററിങ് സ്ഥാപനങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നതിൽ ഏറെയുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഇവിടെ മാലിന്യ നിക്ഷേപകരുടെ സ്ഥിരം കേന്ദ്രമായി മാറിയിരിക്കുകയാണ്. മാലിന്യങ്ങളിൽ നിന്നുള്ള രൂക്ഷഗന്ധം അസഹനീയമായതായി നാട്ടുകാർ പറയുന്നു. ഇതുവഴിയുള്ള യാത്രയും ദുരിതമായി. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

×