മാലിന്യനിക്ഷേപം തടയാന്‍ നടപടി വേണം

പൊന്‍കുന്നം: പാതയോരങ്ങളില്‍ മാംസമാലിന്യങ്ങളും കോഴിവേസ്റും നിക്ഷേപിക്കുന്നത് തടയുവാന്‍ കര്‍മ പദ്ധതി വേണമെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുതരമായ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തിക്കൊണ്ട് നാട്ടിന്‍പുറങ്ങളിലെ വഴിയോരങ്ങളില്‍ ചാക്കുകളിലും പ്ളാസ്റിക്ക് കവറുകളിലും തള്ളുന്ന ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചിമാലിന്യം പൊതുസമൂഹത്തിന് വെല്ലുവിളിയായിരിക്കുകയാണ്.പ്രദേശത്തെ ഇറച്ചിക്കച്ചവടക്കാരുടെയും കേറ്ററിംഗ് സംഘങ്ങളുടെയും യോഗം വിളിച്ച് ചേര്‍ത്ത് മാലിന്യ നിര്‍മാര്‍ജനത്തിന് മാര്‍ഗരേഖ നല്‍കുവാന്‍ പഞ്ചായത്തും പോലീസ് അധികൃതരും നടപടിസ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

പാതയോര മാലിന്യ നിക്ഷേപം തടഞ്ഞില്ലെങ്കില്‍ ഇറച്ചിക്കടകളുടെയും അനധികൃത അറവ് ശാലകളുടെയും പ്രവര്‍ത്തനം തടയുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. എം.ആര്‍. അജയകുമാറിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വിജു മണക്കാട്ട്, എ.ആര്‍. മോഹനന്‍, പ്രദീപ് ചെറുവള്ളി, പി.ജി. രാജീവ്കുമാര്‍, എം.ജി. വിനോദ്, പി.ആര്‍. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.