മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കമായി

മണിമല : മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കമായി. സംസ്ഥാന ശുചിത്വ മിഷന്‍െറയും മണിമല പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം, മണ്ണിര കമ്ബോസ്റ്റ്, ബയോ ഫെഡസ്റ്റല്‍ കമ്ബോസ്റ്റ്, കക്കൂസ് നിര്‍മാണം, എന്നീ പദ്ധതികള്‍ക്കായി ശുചിത്വ മിഷനില്‍നിന്ന് 19 ലക്ഷം രൂപ അനുവദിച്ചു.

വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ശുചിത്വ മിഷന്‍ നിഷ്കര്‍ഷിക്കുന്ന വിധം 75 മുതല്‍ 90 ശതമാനം വരെ ധനസഹായം ലഭിക്കും. ബയോഗ്യാസ് പ്ളാന്‍റ് യൂനിറ്റിന്‍െറ വിതരണ ഉദ്ഘാടനം പ്രസിഡന്‍റ് സണ്ണിക്കുട്ടി അഴകമ്ബ്രായില്‍ നിര്‍വഹിക്കും.

ബുധനാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്‍റ് നിര്‍മല മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്‍റ് സണ്ണിക്കുട്ടി അഴകമ്ബ്രായില്‍ അറിയിച്ചു.