‘മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്’ സച്ചിനെ പ്രധാന കഥാപാത്രമാക്കി ആനിമേഷന്‍ പരമ്പര

s911സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍, ഹനുമാന്‍, ചോട്ടഭീം തുടങ്ങിയ ആനിമേഷന്‍ രംഗത്തെ സൂപ്പര്‍സ്റ്റാറുകളെ പോലെ സച്ചിനും ഇനി സ്വീകരണമുറിയിലേക്ക് എത്തും. 26 എപ്പിസോഡുള്ള ആനിമേഷന്‍ പരമ്പരയാണ് സച്ചിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ അനിമേഷന്‍ നിര്‍മ്മാണ കമ്പനിയായ ഷെമരൂ എന്റര്‍ടെയ്‌ന്മെന്റ്‌സും മൂണ്‍സ്‌കൂപ്പും ചേര്‍ന്നാണ് ‘മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്’ എന്നു പേരിട്ടിരിക്കുന്ന ആനിമേഷന്‍ സീരീസ് നിര്‍മ്മിക്കുന്നത്. ഒരു കൂട്ടം കുട്ടികളെ ക്രിക്കറ്റ് മത്സരത്തില്‍ വിജയിപ്പിക്കാന്‍ എത്തുന്ന പരിശീലകനായണ് സച്ചിന്‍റെ കഥാപാത്രം എത്തുന്നത്.

എന്നാല്‍ മാസ്റ്റര്‍ബ്ലാസ്റ്റര്‍സ് ഏത് ചാനലിലാണ് പ്രക്ഷേപണം ചെയ്യുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. പക്ഷെ പ്രമുഖ ചാനലുകള്‍ എല്ലാം രംഗത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2014ല്‍ മാത്രമേ സീരിയല്‍ പ്രക്ഷേപണം ചെയ്യു.