മാർ മാത്യു അറക്കലിനും ഷെവലിയർ വി. സി. സെബാസ്റ്റ്യനും യു.കെ. യിൽ വരവേല്പും കൌണ്‍സിൽ സ്വീകരണവും.

മാർ മാത്യു  അറക്കലിനും  ഷെവലിയർ വി. സി. സെബാസ്റ്റ്യനും യു.കെ. യിൽ വരവേല്പും കൌണ്‍സിൽ സ്വീകരണവും.

മാർ മാത്യു അറക്കലിനും ഷെവലിയർ വി. സി. സെബാസ്റ്റ്യനും യു.കെ. യിൽ വരവേല്പും കൌണ്‍സിൽ സ്വീകരണവും.

ബ്രിസ്റ്റോൾ : യുകെയിലെ ബ്രിസ്റ്റോളിൽ കാഞ്ഞിരപ്പള്ളി ബിഷപ്‌ മാർ മാത്യു അറക്കലിനും ഷെവലിയർ വി. സി. സെബാസ്റ്റ്യനും ഹൃദ്യമായ വരവേൽപ്പ് നല്കി.

ബ്രിട്ടനിലെ പ്രഭുസഭാംഗമായ ബ്രിസ്റ്റോൾ ബിഷപ്‌ റൈറ്റ് റവ. ഡോ. മൈക്ക് ഹീൽ, മേയർ എമിരറ്റസ് കൌണ്‍സിലർ ബ്രയിൻ ഹോക്കിൻസണ്‍ , കൌണ്‍സിലർ ടോം ആദിത്യ, സ്റ്റീവ് നിക്കോളാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു,

തുടർന്ന് ബ്രിസ്റ്റോൾ ലോർഡ്‌ മേയർസ് ഹൗസിൽ ബ്രിസ്റ്റോൾ സിറ്റി കൌണ്‍സിലിൻറെ നേതൃതുതിൽ മാർ മാത്യു അറക്കലിനും ഷെവലിയർ വി. സി. സെബാസ്റ്റ്യനും ഔദ്യോഗിക വരവേൽപ്പു നല്കി. ബ്രിസ്റ്റോൾ ലോർഡ്‌ മേയർ അലിസ്റ്റർ വാട്ട്സണ്‍, എലിസബത്ത് രാജ്ഞിയുടെ പ്രതിനിതി ലോർഡ്‌ ലെഫ്റ്റനൻറ് മേരി പ്രയർ, ബ്രാഡ് ലിസ്റ്റോക്ക്‌ മേയർ ജോണ്‍ ആഷ്, ബ്രിസ്റ്റോൾ യുനിവേര്സിറ്റി എഞ്ചിനീയറിംഗ് ഡിപാർട്ട്‌ മെൻറ് തലവൻ ഡോ. ജോണ്‍ മക്വില്ലിംസ്, കൌണ്‍സിലർ ടോം ആദിത്യ എന്നിവർ ആശംസകൾ നേർന്നു.

മാർ മാത്യു അറക്കൽലിന്റെ നേതൃതുതിൽ കാഞ്ഞിരപള്ളി രൂപതയിൽ നടക്കുന്ന സാമൂഹ്യ വിദ്യാഭാസ രംഗത്തെ പ്രവർത്തനങ്ങളെ കൌണ്‍സിൽ അംഗങ്ങൾ പ്രശംസിച്ചു. ബ്രിസ്റ്റോൾ യുണിവെർസിറ്റിയുമായി സഹകരിച്ചുള പ്രവർത്തനങ്ങളുടെ പ്രാരംഭനടപടികൾ അവതരിപ്പിച്ചു.

കൂടുതൽ സാധ്യത പഠനങ്ങൾക്കായി ബ്രിസ്റ്റോൾ കൌണ്‍സിൽ പ്രതിനിധിസംഘം കേരളം സന്ദർശിക്കും. സ്വീകരണങ്ങൾക്ക് മാർ മാത്യു അറക്കലും ഷെവലിയർ വി. സി. സെബാസ്റ്റ്യനും നന്ദി പറഞ്ഞു.

1-web-bishop-at-UK

യുകെയിലെ ബ്രിസ്റ്റോൾ കൌണ്‍സിലിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്‌ മാർ മാത്യു അറക്കലിനും ഷെവലിയർ വി. സി. സെബാസ്റ്റ്യനും ലോർഡ്‌ മേയർ ഹൗസിൽ വരവേൽപ്പു നൽകിയപ്പോൾ. ബ്രിസ്റ്റോൾ യുണിവെർസിറ്റി എഞ്ചിനീയറിംഗ് ഡിപാർട്ട്‌മെൻറ് തലവൻ ഡോ. ജോണ്‍ മക് വില്ലിംസ്, മേയർ ജോണ്‍ ആഷ്, ലോർഡ്‌ മേയർ അലിസ്റ്റർ വാട്ട്സണ്‍, എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ലോർഡ്‌ ലെഫ്റ്റനൻറ് മേരി പ്രയർ, കൌണ്‍സിലർ ടോം ആദിത്യ എന്നിവർ സമീപം.

 

LINKS

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)