മാ​സ്ക് വി​ത​ര​ണം ന​ട​ത്തി


കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് 12ാം വാ​ർ​ഡു (പ​ട്ടി​മ​റ്റം) ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​മ്പൂ​രാം​പാ​റ കോ​ള​നി​യി​ൽ മാ​സ്ക് വി​ത​ര​ണം ന​ട​ത്തി. വാ​ർ​ഡു പ്ര​സി​ഡ​ന്‍റ് റ​ഹിം പ​ട​പ്പാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​പി.​എ. സ​ലാം പാ​റ​യ്ക്ക​ലും മാ​സ്ക് വി​ത​ര​ണം ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​സി​ലി തേ​നം​മാ​ക്ക​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ദി​ഷ് എ​സ്.​നാ​യ​ർ, സു​ര​ൻ ചൂ​ര​നോ​ലി​ൽ, ക​ത്രീ​ന ഇ​ട​ത്തി​ന​കം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.