മാ​ർ ജോ​സ് പു​ളി​ക്ക​ലി​നെ സ്നേ​ഹാ​ല​യം കൂ​പ്പു​ക​ര​ങ്ങ​ളോ​ടെ വ​ര​വേ​റ്റു


കാ​ഞ്ഞി​ര​പ്പ​ള്ളി: കൈ​ക്കു​ന്പി​ളി​ൽ മ​ധു​ര​വും അ​ധ​ര​ങ്ങ​ളി​ൽ പു​ഞ്ചി​രി​യു​മാ​യി മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ്വ​ഭ​വ​ന​ത്തി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി എ​ത്തി​യ​പ്പോ​ൾ എ​തി​രേ​ൽ​ക്കാ​ൻ അ​യ​ൽ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും സ്നേ​ഹാ​ല​യ​ത്തി​ലെ അം​ഗ​ങ്ങ​ളും ഒ​ന്നു ചേ​ർ​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ഇ​ഞ്ചി​യാ​നി പു​ളി​ക്ക​ൽ വ​സ​തി​യി​ലെ​ത്തി​യ മാ​ർ ജോ​സ് പു​ളി​ക്ക​ലി​നെ കൂ​പ്പു​ക​ര​ങ്ങ​ളോ​ടെ ഏ​വ​രും വ​ര​വേ​റ്റു.

പു​ളി​ക്ക​ൽ പ​രേ​ത​രാ​യ ആ​ന്‍റ​ണി-​മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​നാ​യ മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ്വ​ന്തം ഭ​വ​ന​വും സ്വ​ത്തു​വ​ക​ക​ളും വൈ​ദി​ക​നാ​യി​രി​ക്കെ തി​ര​സ്കൃ​ത​രു​ടെ മ​ക്ക​ൾ​ക്ക് ദാ​ന​മാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ജ​യി​ൽ ശി​ക്ഷ ഏ​റ്റു​വാ​ങ്ങാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി വി​ട്ടു​കൊ​ടു​ത്ത ഭ​വ​നം 24 വ​ർ​ഷ​മാ​യി സ്നേ​ഹാ​ല​യം എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു. ഇ​വി​ടെ ഓ​രോ കാ​ല​ത്തും എ​ത്തി​ച്ചേ​ർ​ന്ന കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം സി​സ്റ്റേ​ഴ്സ് ഓ​ഫ് ദി ​ഹോ​ളി സ്പി​രി​റ്റ് സ​ന്യാ​സി​നി​ക​ളാ​ണ് ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. വൈ​ദി​ക​നാ​യി​രി​ക്കെ ഫാ.​ജോ​സ് പു​ളി​ക്ക​ൽ സ്വ​ന്തം മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​വും ഭ​വ​ന​ത്തി​ന്‍റെ ചു​മ​ത​ല ഏ​ൽ​പ്പി​ക്ക​പ്പെ​ട്ട സ​ന്യാ​സി​നി​ക​ളെ ഏ​ൽ​പ്പി​ക്കു​ക​യും അ​വ​ർ ആ ​ശു​ശ്രൂ​ഷ സ​ന്തോ​ഷ​ത്തോ​ടെ നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. 

വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 22 കു​ട്ടി​ക​ൾ നി​ല​വി​ൽ സ്നേ​ഹാ​ല​യ​ത്തി​ൽ സി​സ്റ്റേ​ഴ്സി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലും സാ​ന്ത്വ​ന​ത്തി​ലും വി​ദ്യാ​ഭ്യാ​സം നേ​ടു​ന്നു. ഇ​തോ​ട​കം നാ​നൂ​റി​ലേ​റെ കു​ട്ടി​ക​ൾ സ്നേ​ഹാ​ല​യ​ത്തി​ൽ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ഉ​പ​രി​പ​ഠ​നം നേ​ടി വി​വി​ധി​യി​ട​ങ്ങ​ളി​ൽ ജീ​വി​ത വി​ജ​യം നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

രൂ​പ​ത​യു​ടെ ചു​മ​ത​ല​യേ​റ്റ​ശേ​ഷം മാ​ർ പു​ളി​ക്ക​ൽ സ്നേ​ഹാ​ല​യ​ത്തി​ൽ എ​ത്തു​ന്ന​ത​റി​ഞ്ഞ് ഇ​ഞ്ചി​യാ​നി ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് മാ​റാ​മ​റ്റം ഉ​ൾ​പ്പെ​ടെ ഏ​റെ​പ്പേ​ർ സ്വ​ക​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. സ്നേ​ഹാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​രാ​യ സി​സ്റ്റ​ർ ബീ​ന, സി​സ്റ്റ​ർ സു​നി​ത, സി​സ്റ്റ​ർ വി​മ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ രൂ​പ​താ​ധ്യ​ക്ഷ​നാ​യ മാ​ർ ജോ​സ് പു​ളി​ക്ക​ലി​നെ സ്വീ​ക​രി​ച്ചു. വീ​ടി​നു​ള്ളി​ൽ മാ​താ​പി​താ​ക്ക​ളു​ടെ ഫോ​ട്ടോ​യ്ക്കു മു​ന്നി​ൽ ഒ​രു നി​മി​ഷം മാ​ർ പു​ളി​ക്ക​ൽ കൂ​പ്പു​ക​ര​ങ്ങ​ളോ​ടെ നി​ന്നു. പ്രി​യ​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളു​ടെ മു​റി​യി​ലും ഒ​രു നി​മി​ഷം അ​ദ്ദേ​ഹം ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കി.

സ്നേ​ഹാ​ല​യ​ത്തി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന സി​സ്റ്റേ​ഴ്സി​നു സ​ഹാ​യ​വു​മാ​യി അ​ത്മാ​യ​ര​ട​ങ്ങു​ന്ന ഉ​പ​ദേ​ശ​ക​സ​മി​തി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ത​ല​മു​റ​ക​ളു​ടെ സ്നേ​ഹ​സ​ന്തോ​ഷ​ങ്ങ​ൾ അ​റി​യി​ച്ച് പു​ളി​ക്ക​ൽ കു​ടും​ബാം​ഗ​ങ്ങ​ളും അ​യ​ൽ​വാ​സി​ക​ളും എ​ത്തി​യി​രു​ന്നു. സ്കൂ​ളി​ലും മ​ത​ബോ​ധ​ന ക്ലാ​സി​ലും പ​ഠി​പ്പി​ക്കു​ക​യും പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്ത സി​സ്റ്റേ​ഴ്സി​ന് മാ​ർ പു​ളി​ക്ക​ൽ ന​ന്ദി​യും സ്നേ​ഹ​വും അ​റി​യി​ച്ചു. കേ​ക്കു മു​റി​ച്ചും മി​ഠാ​യി സ​മ്മാ​നി​ച്ചും ബി​ഷ​പ് സ്നേ​ഹാ​ല​യ​ത്തി​ലെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഫാ. ​ജോ​സ് മാ​റാ​മ​റ്റം സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഇ​ഞ്ചി​യാ​നി സി​എം​സി മ​ഠ​ത്തി​ലെ സി​സ്റ്റ​ർ സ​ലേ​ഷ്യ, സി​സ്റ്റ​ർ മേ​രി സി​സി​ലി​യാ​മ്മ, സി​സ്റ്റ​ർ മ​രി​യ, സി​സ്റ്റ​ർ മെ​ർ​ലി​ൻ, സി​സ്റ്റ​ർ ലി​ൻ​സി​യ പി​തൃ​സ​ഹോ​ദ​ര പു​ത്ര​ൻ ഷാ​ജി, അ​ധ്യാ​പ​ക​ൻ നാ​ലു തു​ണ്ടി​യി​ൽ പോ​ൾ എ​ന്നി​വ​രും മാ​ർ പു​ളി​ക്ക​ലി​നെ സ​ന്ദ​ർ​ശി​ച്ചു.